ബോളിവുഡ് പാരവയ്പിന്റെയും കുതികാല്‍ വെട്ടിന്റെയും ലോകമെന്ന് കങ്കണ റനൗട്ട് ;പ്രിയങ്ക ചോപ്രയുടെ ആരോപണങ്ങളെ പിന്തുണച്ച് കങ്കണ; ഷാരൂഖ് ഖാനുമായുള്ള പ്രിയങ്കയുടെ അടുപ്പം ബോളിവുഡിലെ പല രാജാക്കന്‍മാര്‍ക്കും ദഹിക്കുന്നില്ലെന്ന് കങ്കണ

ബോളിവുഡ് പാരവയ്പിന്റെയും കുതികാല്‍ വെട്ടിന്റെയും ലോകമെന്ന് കങ്കണ റനൗട്ട് ;പ്രിയങ്ക ചോപ്രയുടെ ആരോപണങ്ങളെ പിന്തുണച്ച് കങ്കണ; ഷാരൂഖ് ഖാനുമായുള്ള പ്രിയങ്കയുടെ അടുപ്പം ബോളിവുഡിലെ പല രാജാക്കന്‍മാര്‍ക്കും ദഹിക്കുന്നില്ലെന്ന് കങ്കണ
ബോളിവുഡിലെ കുതികാല്‍ വെട്ടുകളെയും ചീപ്പ് പൊളിറ്റിക്‌സിനെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ബോളിവുഡ് സുന്ദരി കങ്കണ റനൗട്ട് രംഗത്തെത്തി. പുറമേക്ക് കാണുന്നത് പോലെ വെറും തിളങ്ങുന്ന ലോകമല്ല ബോളിവുഡെന്നും മറിച്ച് അതിന് അധികമാരും കാണാത്ത കറുത്ത വശങ്ങളുണ്ടെന്നുമാണ് വിവാദമായ പ്രസ്താവനയിലൂടെ കങ്കണ തുറന്ന് കാട്ടിയിരിക്കുന്നത്.ബോളിവുഡിലെ പൊളിറ്റിക്‌സിനെ തുറന്ന് കാട്ടി പ്രിയങ്ക ചോപ്ര മുന്നോട്ട് വന്നതിനെ പിന്തുടരുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ കങ്കണ നടത്തിയിരിക്കുന്നത്.

ബോളിവുഡിലെ പൊളിറ്റിക്‌സിലും പക്ഷപാതിത്വത്തിലും മനം മടുത്താണ് താന്‍ ഇന്റസ്ട്രി വിട്ട് പോകുന്നതെന്ന് നേരത്തെ പ്രിയങ്ക വിശദീകരിച്ചിരുന്നു.തനിക്ക് അമേരിക്കയാണ് കൂടുതല്‍ കംഫര്‍ട്ടബിളെന്ന് തോന്നിയതിനാല്‍ താന്‍ അവിടേക്ക് പോവുകയാണെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.ഈ വിഷയത്തില്‍ പ്രിയങ്കയെ പിന്തുണക്കുന്ന നിലപാടുകളുമായിട്ടാണ് ഇപ്പോള്‍ കങ്കണയും രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്കയും ഷാരൂഖ് ഖാനും തമ്മിലുള്ള അടുപ്പം ബോളിവുഡിലെ പല രാജാക്കന്‍മാര്‍ക്കും ദഹിക്കുന്നില്ലെന്നും അതിന്റെ പേരില്‍ അവരുടെഅവസരങ്ങള്‍ തട്ടിത്തെറിപ്പിച്ച് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് കങ്കണ ആരോപിക്കുന്നത്.

ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരുടെ പ്രവൃത്തികളെ തുറന്ന് എതിര്‍ക്കാന്‍ ധൈര്യം കാട്ടിയതിന്റെ പേരില്‍ പലര്‍ക്കും പ്രിയങ്ക കണ്ണിലെ കരടായിത്തീര്‍ന്നുവെന്നും അതിനാലാണ് അവരെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കാന്‍ പല പ്രമുഖരും ശ്രമിക്കുന്നതെന്നും കങ്കണ ആരോപിക്കുന്നു. കരണ്‍ ജോഹര്‍ അടക്കമുള്ള പ്രമുഖരെയാണ് കങ്കണ ലക്ഷ്യമിട്ടിരിക്കുന്നത്. കരണിനെ തുറന്ന് എതിര്‍ക്കുന്ന വിമര്‍ശകയായി നേരത്തെയും കങ്കണ മുന്നോട്ട് വന്നിരുന്നു.


Other News in this category



4malayalees Recommends