എന്‍എച്ച്എസ് സേവനങ്ങളില്‍ സന്തോഷമില്ല! എന്‍എച്ച്എസിന് നേരെയുള്ള അസംതൃപ്തി റെക്കോര്‍ഡ് ഉയരത്തില്‍; സേവനങ്ങള്‍ തൃപ്തികരമല്ലാതിരുന്നിട്ടും ഹെല്‍ത്ത് സര്‍വ്വീസിനെ പിന്തുണയ്ക്കാന്‍ തയ്യാറായി ജനങ്ങള്‍; സൗജന്യ സേവനം ലഭിക്കുന്നത് സ്‌നേഹത്തിന് കാരണം!

എന്‍എച്ച്എസ് സേവനങ്ങളില്‍ സന്തോഷമില്ല! എന്‍എച്ച്എസിന് നേരെയുള്ള അസംതൃപ്തി റെക്കോര്‍ഡ് ഉയരത്തില്‍; സേവനങ്ങള്‍ തൃപ്തികരമല്ലാതിരുന്നിട്ടും ഹെല്‍ത്ത് സര്‍വ്വീസിനെ പിന്തുണയ്ക്കാന്‍ തയ്യാറായി ജനങ്ങള്‍; സൗജന്യ സേവനം ലഭിക്കുന്നത് സ്‌നേഹത്തിന് കാരണം!

ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്ക് എന്‍എച്ച്എസ് സേവനങ്ങളില്‍ ഏറ്റവും കൂടുതല്‍ അസംതൃപ്തി രേഖപ്പെടുത്തുന്ന കാലമായിട്ടും, അവര്‍ അതിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നതായി സര്‍വ്വെ. എന്‍എച്ച്എസിന്റെ ആകെ സംതൃപ്തി ഇപ്പോള്‍ 29 ശതമാനത്തിലാണ്. ഒരു വര്‍ഷത്തിനിടെ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2021-ല്‍ 71 ശതമാനം സംതൃപ്തി നിരക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നുമാണ് ഈ ഇടിവ്.


1983 മുതല്‍ ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് പൊതുജനങ്ങളുടെ അഭിപ്രായം ഈ വിധത്തില്‍ ട്രാക്ക് ചെയ്യുന്നുണ്ട്. 51 ശതമാനം ജനങ്ങളാണ് ഹെല്‍ത്ത് കെയര്‍ സേവനങ്ങളില്‍ അസംതൃപ്തിയുള്ളതായി അറിയിച്ചത്. ഒരു വര്‍ഷത്തിനിടെ 10 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉള്ളത്. സര്‍വ്വെ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അസംതൃപ്തി നിരക്കാണിത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. എന്‍എച്ച്എസിനെ സംബന്ധിച്ച് ആളുകള്‍ ചിന്തിക്കുന്ന രീതി ആശങ്കപ്പെടുത്തുന്നതാണ്. ജിപിയെ കാണാനും, ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റിനുമുള്ള സുദീര്‍ഘമായ കാത്തിരിപ്പാണ് മൂന്നില്‍ രണ്ട് പേരും അസംതൃപ്തിക്കുള്ള പ്രധാന കാരണമായി തെരഞ്ഞെടുത്തത്.

എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളും അസംതൃപ്തി ഉയരാനുള്ള കാരണമായി മാറി. 40% പേരാണ് ഈ വിഷയത്തില്‍ അസംതൃപ്തി അറിയിച്ചത്. ജനറല്‍ പ്രാക്ടീസ്, ഡെന്റിസ്ട്രി, ഇന്‍പേഷ്യന്റ് ഹോസ്പിറ്റല്‍ സര്‍വ്വീസ് എന്നിവയും റെക്കോര്‍ഡ് അസംതൃപ്തി രേഖപ്പെടുത്തി. എന്‍എച്ച്എസിനോട് സ്‌നേഹം തുടരാനുള്ള പ്രധാന കാരണം അത് സൗജന്യമാണെന്നതാണ്. കൂടാതെ എന്‍എച്ച്എസ് കെയര്‍ മേന്മയും, വൈവിധ്യാത്മകമായ സേവനങ്ങളും, ചികിത്സകളും ലഭ്യമാകുന്നതും പ്രധാന കാരണങ്ങളാണ്.
Other News in this category



4malayalees Recommends