ഡെയ്‌ലി മെയില്‍ ഫോണ്‍ ഹാക്ക് ചെയ്തു; പത്രത്തിന്റെ തെണ്ടിത്തരം അറിഞ്ഞിട്ടും രാജകുടുംബം തന്നില്‍ നിന്നും വിവരങ്ങള്‍ മറച്ചുവെച്ചു; കേസുമായി ഹാരി രാജകുമാരന്‍ മുന്നിട്ടിറങ്ങിയാല്‍ പല വിവരങ്ങളും പുറത്തുവരുമെന്ന് ഭയപ്പെട്ടതായി വെളിപ്പെടുത്തല്‍

ഡെയ്‌ലി മെയില്‍ ഫോണ്‍ ഹാക്ക് ചെയ്തു; പത്രത്തിന്റെ തെണ്ടിത്തരം അറിഞ്ഞിട്ടും രാജകുടുംബം തന്നില്‍ നിന്നും വിവരങ്ങള്‍ മറച്ചുവെച്ചു; കേസുമായി ഹാരി രാജകുമാരന്‍ മുന്നിട്ടിറങ്ങിയാല്‍ പല വിവരങ്ങളും പുറത്തുവരുമെന്ന് ഭയപ്പെട്ടതായി വെളിപ്പെടുത്തല്‍

മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ ഫോണ്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ രാജകുടുംബം തന്നില്‍ നിന്നും മറച്ചുവെച്ചതായി ഹാരി രാജകുമാരന്‍. താന്‍ വിഷയത്തില്‍ കേസുമായി മുന്നിട്ടിറങ്ങിയാല്‍ പല 'പുഴുക്കളും' പുറത്തുവരുമെന്ന ഭീതിയിലാണ് കുടുംബം ഇത് ചെയ്തതെന്നാണ് ആരോപണം.


ഡെയ്‌ലി മെയില്‍ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സിന് എതിരായ സിവില്‍ ക്ലെയിമില്‍ ദൃക്‌സാക്ഷി പ്രസ്താവന സമര്‍പ്പിക്കവെയാണ് സസെക്‌സ് ഡ്യൂക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ പത്രമാധ്യമങ്ങളുമായി ഇടപെടുമ്പോള്‍ ഒരു വിഷയത്തിലും പരാതിപ്പെടുകയോ, വിശദീകരിക്കുകയോ ചെയ്യേണ്ടെന്ന കുടുംബത്തിലെ നിയമം പാലിക്കപ്പെടാന്‍ താനും നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2018-ലാണ് ഫോണ്‍ ഹാക്കിംഗ് സംബന്ധിച്ച് മനസ്സിലാക്കുന്നതും, ഇതിനെതിരെ കേസ് നല്‍കാന്‍ കഴിയുമെന്നും മനസ്സിലാക്കിയതെന്ന് ഹാരി പറയുന്നു. ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പറുകളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ തന്നില്‍ നിന്നും കുടുംബം മറച്ചുവെച്ചെന്ന കാര്യത്തില്‍ സംശയമില്ല. ഈയടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കിയതോടെയാണ് നിയമപരമായി നീങ്ങിയത്, അദ്ദേഹം വ്യക്തമാക്കി.

ഹാരിയ്ക്ക് പുറമെ സര്‍ എല്‍ട്ടണ്‍ ജോണ്‍, ലിസ് ഹര്‍ലി, സാഡി ഫ്രോസ്റ്റ് തുടങ്ങിയ ഒരു സംഘവും അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സ് സ്വകാര്യതയില്‍ കടന്നുകയറിയെന്ന വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ പ്രസാധകര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.

യുകെയില്‍ നിന്നും പുറത്ത് പോയതോടെയാണ് കുമിളകള്‍ പൊട്ടിത്തുടങ്ങിയതെന്ന് ഹാരി രാജകുമാരന്‍ വ്യക്തമാക്കി. കേസ് സംബന്ധിച്ച് രാജകുടുംബത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഡ്യൂക്ക് കോടതിയെ അറിയിച്ചു. രാജ്യത്തെ സ്‌നേഹിക്കുകയും, പരിശോധനകളില്ലാത്ത അധികാരവും, സ്വാധീനവും, ക്രിമിനല്‍ നടപടികളിലും ആശങ്കയുള്ളതിനാലുമാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും രാജകുമാരന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends