എച്ച്എസ്ബിസി റെസി. മോര്‍ട്ട്‌ഗേജുകള്‍ക്കും ബിടിഎല്‍ മോര്‍ട്ട്‌ഗേജുകള്‍ക്കും നിരക്ക് കുറച്ചു; നിലവിലുള്ള ബോറോവര്‍മാര്‍, എഫ്ടിബിക്കാര്‍, റീമോര്‍ട്ട്‌ഗേജര്‍മാര്‍, ബിടിഎല്‍ കസ്റ്റമര്‍മാര്‍, ഇന്റര്‍നാഷണല്‍ കസ്റ്റമര്‍മാര്‍ എന്നിവര്‍ക്ക് മെച്ചം

എച്ച്എസ്ബിസി റെസി. മോര്‍ട്ട്‌ഗേജുകള്‍ക്കും ബിടിഎല്‍ മോര്‍ട്ട്‌ഗേജുകള്‍ക്കും നിരക്ക് കുറച്ചു; നിലവിലുള്ള ബോറോവര്‍മാര്‍, എഫ്ടിബിക്കാര്‍, റീമോര്‍ട്ട്‌ഗേജര്‍മാര്‍, ബിടിഎല്‍ കസ്റ്റമര്‍മാര്‍, ഇന്റര്‍നാഷണല്‍  കസ്റ്റമര്‍മാര്‍ എന്നിവര്‍ക്ക് മെച്ചം
എച്ച്എസ്ബിസി തങ്ങളുടെ റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകള്‍ക്കും ബൈ ടു ലെറ്റ് മോര്‍ട്ട്‌ഗേജുകള്‍ക്കും വന്‍ തോതില്‍ നിരക്ക് വെട്ടിക്കുറയ്ക്കല്‍ വരുത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ മുതലാണിത് നിലവില്‍ വന്നിരിക്കുന്നത്. നിലവിലുള്ള ബോറോവര്‍മാര്‍, ഫസ്റ്റ് ടൈം ബൈയര്‍മാര്‍, മൂവേര്‍സ്, റീമോര്‍ട്ട്‌ഗേജര്‍മാര്‍, നിലവിലുള്ളവരും പുതിയവരുമായി ബൈ ടു ലെറ്റ് കസ്റ്റമര്‍മാര്‍, ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ കസ്റ്റമര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി വ്യത്യസ്തങ്ങളായ പ്രൊഡക്ടുകളിന്മേലാണ് ഈ നിരക്കിളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വിച്ച് ചെയ്യാനോ അല്ലെങ്കില്‍ കൂടുതല്‍ കടം വാങ്ങാനോ ആഗ്രഹിക്കുന്ന നിലവിലുള്ള റെസിഡന്‍ഷ്യല്‍ കസ്റ്റമര്‍മാര്‍ക്കായി രണ്ടും മൂന്നും അഞ്ചും വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ പുതിയ നീക്കത്തിന്റെ ഭാഗമായി എച്ച്എസ്ൂബിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫീസ് ലാഭിക്കാവുന്നതും സ്റ്റാന്‍ഡേര്‍ഡ് , പ്രീമിയം എക്‌സ്‌ക്ലൂസീവ് മോര്‍ട്ട്‌ഗേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. 60 ശതമാനം മുതല്‍ 90 ശതമാനം വരെയുള്ള ലോണ്‍ ടു വാല്യൂവുള്ള നിരവധി റേഞ്ചുകളിലുള്ള മോര്‍ട്ട്‌ഗേജുകളും പുതിയ ഓഫറിന്റെ ഭാഗമായി എച്ച്എസ് ബിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഓരോ പ്രൊഡക്ടിന്റെനെയും ആശ്രയിച്ചാണ് അവയുടെ ലോണ്‍ ടു വാല്യൂ നിശ്ചയിച്ചിരിക്കുന്നത്.

മോര്‍ട്ട്‌ഗേജിനായി തങ്ങളെ സമീപിക്കുന്നവര്‍ക്കും നിലവിലുള്ള കസ്റ്റമര്‍മാര്‍ക്കും ലാഭകരമായ നിരവധി പുതിയ ഓപ്ഷനുകളാണ് പുതിയ ഇളവുകളിലൂടെ എച്ച്എസ്ബിസി ഇത്തരത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതേ പോലുള്ള ഇളവുകള്‍ തങ്ങളുടെ ബൈ ടു ലെറ്റ് കസ്റ്റമര്‍മാര്‍ക്കായും എച്ച്എസ്ബിസി പുതിയ നീക്കത്തിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസമാദ്യം തങ്ങളുടെ മിക്ക ബൈ ടു ലെറ്റ് കസ്റ്റമര്‍മാര്‍ക്കും ഇന്റര്‍നാഷണല്‍ മോര്‍ട്ട്‌ഗേജസ് കസ്റ്റമര്‍മാര്‍ക്കും 0.30 ശതമാനം നിരക്കിളവ് എച്ച്എസ്ബിസി ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ഇളവുകള്‍ എച്ച്എസ്ബിസി നടപ്പിലാക്കിയിരിക്കുന്നത് മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ പുതിയ ഉണര്‍വാണുണ്ടാക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends