'പഠാന്‍ കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, അതില്‍ കൂടുതലൊന്നും സിനിമയിലില്ല'; ചിത്രത്തിനെതിരെ പാകിസ്ഥാന്‍ താരം

'പഠാന്‍ കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, അതില്‍ കൂടുതലൊന്നും സിനിമയിലില്ല'; ചിത്രത്തിനെതിരെ പാകിസ്ഥാന്‍ താരം
പഠാന്‍ ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് പഠാന്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. മാര്‍ച്ച് 22ന് ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനി നടനും തിരക്കഥാകൃത്തുമായ യാസിര്‍ ഹുസൈന്‍. 'കഥയില്ലാത്ത ഒരു വീഡിയോ ഗെയിം' എന്നാണ് പഠാനെ വിമര്‍ശിച്ചു കൊണ്ട് യാസിര്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടന്റെ പ്രതികരണം.

'നിങ്ങള്‍ മിഷന്‍ ഇംപോസിബിള്‍ സിനിമാ സീരിസിന്റെ ആദ്യ ഭാഗമെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാന്റെ പഠാന്‍ കഥയില്ലാത്ത ഒരു വീഡിയോ ഗെയിം മാത്രമായെ കാണാനാവുകയുള്ളു. അതില്‍ കൂടുതലൊന്നും സിനിമയില്‍ ഇല്ല' എന്നാണ് യാസിറിന്റെ പ്രതികരണം.

യാസിറിനെ വിമര്‍ശിച്ചു കൊണ്ട് ഷാരൂഖ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 25ന് ആയിരുന്നു പഠാന്‍ തിയേറ്ററുകളില്‍ എത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്റെതായി റിലീസിനെത്തിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 500 കോടിയാണ് ചിത്രം നേടിയത്.



Other News in this category



4malayalees Recommends