രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ മേജര്‍ ശസ്ത്രക്രിയയുണ്ട്, രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത് ; ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തി ബാല

രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ മേജര്‍ ശസ്ത്രക്രിയയുണ്ട്, രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത് ; ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തി ബാല
ഒരു മാസമായി നടന്‍ ബാലയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപേകുക ആയിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചും പ്രാര്‍ത്ഥിച്ചവര്‍ക്ക് വേണ്ടിയും നന്ദി പറയുകയാണ് ബാല.

രണ്ടാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയില്‍ ആണ് ബാല ഇക്കാര്യം പറയുന്നത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ ഒരു മേജര്‍ ഒപ്പറേഷന്‍ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.

'എല്ലാവര്‍ക്കും നമസ്‌കാരം. ആശുപത്രിയില്‍ വന്നിട്ട് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍

മേജര്‍ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെ?ഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു', എന്നാണ് ബാല പറഞ്ഞത്.



Other News in this category



4malayalees Recommends