ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം 'കൂടുതല്‍' രൂക്ഷമാകും; 2036-ല്‍ 570,000 ജീവനക്കാരുടെ കുറവ് നേരിടുമെന്ന് ചോര്‍ന്ന രേഖ മുന്നറിയിപ്പ് നല്‍കുന്നു; നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും യുകെ സ്വര്‍ണ്ണഖനി തന്നെ!

ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം 'കൂടുതല്‍' രൂക്ഷമാകും; 2036-ല്‍ 570,000 ജീവനക്കാരുടെ കുറവ് നേരിടുമെന്ന് ചോര്‍ന്ന രേഖ മുന്നറിയിപ്പ് നല്‍കുന്നു; നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും യുകെ സ്വര്‍ണ്ണഖനി തന്നെ!

സ്വദേശികളായ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും, ജിപിമാരെയും, ഡെന്റിസ്റ്റുകളെയും സൃഷ്ടിച്ചെടുത്തില്ലെങ്കില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് വമ്പിച്ച പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. വന്‍തോതില്‍ റിക്രൂട്ട്‌മെന്റ് നടത്താത്ത പക്ഷം 571,000 ജോലിക്കാരുടെ ക്ഷാമമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നേരിടേണ്ടി വരികയെന്ന് ചോര്‍ന്ന ആഭ്യന്തര രേഖകള്‍ ചൂണ്ടിക്കാണിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ തന്നെ 154,000 ഫുള്‍ടൈം ജീവനക്കാരുടെ അഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ വ്യക്തമാക്കുന്നു. നിലവിലെ ട്രെന്‍ഡ് മുന്നോട്ട് പോയാല്‍ 2036 എത്തുമ്പോള്‍ ഈ ക്ഷാമം 571,000 ജീവനക്കാരുടേതായി കുതിച്ചുയരും.

വര്‍ഷങ്ങളായി എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ ക്ഷാമം അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള 107 പേജുള്ള രേഖ മന്ത്രിമാരുടെ പരിഗണനയിലാണ്. കര്‍ശനമായ നടപടികളുടെ അഭാവത്തില്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ അടുത്ത 15 വര്‍ഷത്തില്‍ 28,000 ജിപിമാരുടെ കുറവും, 44,000 കമ്മ്യൂണിറ്റി നഴ്‌സുമാരുടെയും, അതിലേറെ പാരാമെഡിക്കുകളുടെയും ക്ഷാമം അനുഭവിക്കേണ്ടി വരും.

ജനസംഖ്യ ഉയരുകയും, പ്രായമാകുന്നതിനുമൊപ്പം ചികിത്സകള്‍ക്ക് ഡിമാന്‍ഡ് ഉയരുന്നതിനെ നേരിടാന്‍ എന്‍എച്ച്എസിന് സാധിക്കില്ല. ഗ്രാമീണ മേഖലകളില്‍ ഇ്പപോള്‍ തന്നെ ജീവനക്കാരെ നേടാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് വര്‍ദ്ധിച്ചാല്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ചികിത്സ കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വിദേശ ഹെല്‍ത്ത് പ്രൊഫണലുകളെ ആശ്രയിക്കുന്ന പരിപാടി ഗവണ്‍മെന്റ് അവസാനിപ്പിക്കണമെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ ലക്ഷ്യം നിലവിലെ അവസ്ഥയില്‍ അസാധ്യമായി തുടരുകയാണ്. അതുകൊണ്ട് തന്നെ വിദേശ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും എന്‍എച്ച്എസ് സാധ്യതകള്‍ അവശേഷിക്കും.
Other News in this category



4malayalees Recommends