ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കല്‍ അടുത്ത വര്‍ഷം അവസാനിപ്പിക്കും, കുത്തനെ ഉയര്‍ത്തും; ടാക്‌സ് 12 വര്‍ഷം മരവിപ്പിച്ച നടപടി നിര്‍ത്തലാക്കുമെന്ന് ചാന്‍സലറുടെ മുന്നറിയിപ്പ്; പദ്ധതി നീട്ടാന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആരോഗ്യമില്ല

ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കല്‍ അടുത്ത വര്‍ഷം അവസാനിപ്പിക്കും, കുത്തനെ ഉയര്‍ത്തും; ടാക്‌സ് 12 വര്‍ഷം മരവിപ്പിച്ച നടപടി നിര്‍ത്തലാക്കുമെന്ന് ചാന്‍സലറുടെ മുന്നറിയിപ്പ്; പദ്ധതി നീട്ടാന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആരോഗ്യമില്ല

ഖജനാവിന്റെ കണക്കുപുസ്തകം ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ അടുത്ത വര്‍ഷം ഫ്യൂവല്‍ ഡ്യൂട്ടി കുത്തനെ ഉയര്‍ത്തുമെന്ന് ചാന്‍സലറുടെ മുന്നറിയിപ്പ്. യുകെയുടെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി പരിഗണിച്ചാല്‍ 2011 മുതല്‍ തുടരുന്ന ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കല്‍ അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ജെറമി ഹണ്ട് പറയുന്നു.


ഈ മാസം അവതരിപ്പിച്ച ബജറ്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച 7 പെന്‍സ് വര്‍ദ്ധന ചാന്‍സലര്‍ റദ്ദാക്കിയിരുന്നു. താല്‍ക്കാലിക 5 പെന്‍സ് കട്ടിംഗ് 12 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ വര്‍ദ്ധന നടപ്പാക്കുമോയെന്ന് സംശയിക്കുന്നതായി കോമണ്‍സ് ട്രഷറി കമ്മിറ്റി ടോറി ചെയര്‍മാന്‍ ഹാരിയറ്റ് ബാല്‍ഡ്വിന്‍ പറഞ്ഞു.

എന്നാല്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനിയും മരവിപ്പിക്കുന്നത് അസാധ്യമായ കാര്യമാണെന്ന് ഹണ്ട് വ്യക്തമാക്കി. 'ഈ മാറ്റം സ്ഥിരപ്പെടുത്തുന്നത് താങ്ങാന്‍ കഴിയാത്ത കാര്യമാണ്. ഇതൊരു ഓപ്ഷനല്ല', ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പായി ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നത് വോട്ടിംഗിനെ ബാധിക്കുമെന്ന് ഫെയര്‍ ഫ്യൂവല്‍ യുകെയിലെ ഹോവാര്‍ഡ് കോക്‌സ് പറഞ്ഞു.

ചാന്‍സലര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടാല്‍ അത് രാഷ്ട്രീയ ആത്മഹത്യയായി മാറുമെന്നാണ് കോക്‌സ് ചൂണ്ടിക്കാണിക്കുന്നത്. ആഗോള ഇന്ധനവില കുറയുന്ന ഘട്ടത്തിലും അതിവേഗത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ പമ്പുകള്‍ തയ്യാറാകുന്നില്ല. എന്നിരുന്നാലും വരും മാസങ്ങളില്‍ ഇന്ധനവില കൂടുതല്‍ താഴ്ന്നാല്‍ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കല്‍ ഒഴിവാക്കിയാലും സാരമായി ബാധിക്കാത്ത തരത്തിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Other News in this category



4malayalees Recommends