യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ 2021 മുതല്‍ ഇരട്ടിയലധികമായിത്തീര്‍ന്നു;2021 ഡിസംബറിലേക്കാള്‍ തിരിച്ചടവില്‍ നിലവില്‍ ഏതാണ്ട് 60 ശതമാനം പെരുപ്പം; ഓരോ പ്രൊഡക്ടിനും അനുസരിച്ച് തിരിച്ചടവില്‍ വ്യത്യാസമേറെ

യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ 2021 മുതല്‍ ഇരട്ടിയലധികമായിത്തീര്‍ന്നു;2021 ഡിസംബറിലേക്കാള്‍ തിരിച്ചടവില്‍ നിലവില്‍ ഏതാണ്ട് 60 ശതമാനം പെരുപ്പം; ഓരോ പ്രൊഡക്ടിനും അനുസരിച്ച് തിരിച്ചടവില്‍ വ്യത്യാസമേറെ

യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ 2021 മുതല്‍ ഇരട്ടിയലധികമായിത്തീര്‍ന്നുവെന്ന പുതിയ കണക്കുകളുമായി പ്രോപ്പര്‍ട്ടി പര്‍ച്ചേസ് സ്‌പെഷ്യലിസ്റ്റായ ഹൗസ് ബൈയേര്‍സ് ബ്യൂറോ (എച്ച്ബിഎച്ച്) രംഗത്തെത്തി. അതായത് നിലവില്‍ ബൈയര്‍മാര്‍ 15 മാസം മുമ്പത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാസാന്ത മോര്‍ട്ട്‌ഗേജ് തിരിച്ചടവ് 60 ശതമാനം കൂടുതല്‍ നടത്തേണ്ടി വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും സാധാരണമായ മോര്‍ട്ട്‌ഗേജ് പ്രൊഡക്ടുകള്‍ക്ക് മേലുള്ള ചെലവിനെ 2021 ഡിസംബറിലെ ചെലവുകളുമായി വിശകലനം ചെയ്താണ് എച്ച്ബിഎച്ച് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.


2021 ഡിസംബറിലായിരുന്നു മോര്‍ട്ട്‌ഗേജ് പലിശനിരക്ക് ഉയരാന്‍ തുടങ്ങിയിരുന്നത്. ഇത് പ്രകാരം അന്നത്തേക്കാള്‍ 60 ശതമാനത്തോളം അധികമായ തുക മോര്‍ട്ട്‌ഗേജ് തിരിച്ചടവിനായി മാസം തോറും ബൈയര്‍മാര്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഓരോ പ്രൊഡക്ടിനും അനുസൃതമായി ഇത്തരത്തില്‍ തിരിച്ചടക്കേണ്ടി വരുന്ന തുകകളില്‍ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. ഇത് പ്രകാരം ശരാശരി ഫിക്‌സഡ് നിരക്കുകളിലും ലോണ്‍ ടു വാല്യൂകളിലും തിരിച്ചടക്കേണ്ട തുക 2021 ഡിസംബറിലേക്കാള്‍ ഇരട്ടിയിലധികം വര്‍ധിച്ചിരിക്കുന്നു.

95 ശതമാനം ലോണ്‍ ടു വാല്യൂ ഉള്ള രണ്ട് വര്‍ഷ ഫിക്‌സഡ് നിരക്കിലാണ് നിലവില്‍ ഏറ്റവുമധികം തിരിച്ചടവ് നടത്തേണ്ടി വരുന്നത്.ഈ ശരാശരി നിരക്കായ 6.11 ശതമാനത്തില്‍ മാസാന്ത തിരിച്ചടവ് നടത്തേണ്ടി വരുന്നത് 1793 പൗണ്ടാണ്. ഇത് 2021 ഡിസംബറിലേക്കാള്‍ 52.2 ശതമാനം കൂടുതല്‍ വരും. അതായത് അക്കാലത്തേക്കാള്‍ മാസത്തില്‍ 615 പൗണ്ട് കൂടുതലായി അടക്കാന്‍ ബൈയര്‍മാര്‍ നിര്‍ബന്ധിതരാകുന്നുണ്ട്. 75 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്‌സിനാണ് ഏറ്റവും കൂടുതല്‍ തിരിച്ചടവ് വര്‍ധനവായ 59.4 ശതമാനം നേരിടേണ്ടി വന്നിരിക്കുന്നത്.

2021 ഡിംസബറില്‍ അവര്‍ക്ക് 1.57 ശതമാനം അല്ലെങ്കില്‍ മാസത്തില്‍ 811 പൗണ്ടാണ് തിരിച്ചടക്കേണ്ടി വന്നിരുന്നത്. എന്നാല്‍ നിലവില്‍ അവര്‍ക്ക് മാസത്തില്‍ അവര്‍ക്ക് 5.17 നിരക്കില്‍ 1292 പൗണ്ട് തിരിച്ചടക്കേണ്ടി വരുന്നുണ്ട്.75 ശതമാനം എല്‍ടിവിയിലുള്ള മൂന്ന് വര്‍ഷ ഫിക്‌സഡ് നിരക്കുകാര്‍ക്ക് 58.9 ശതമാനം വര്‍ധനവാണ് തിരിച്ചടവില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. അതായത് ഇത്തരക്കാര്‍ക്ക് അന്നത്തേക്കാള്‍ പ്രതിമാസം തിരിച്ചടവില്‍ 468 പൗണ്ടിന്റെ വര്‍ധനവുണ്ടായിരിക്കുന്നു.

Other News in this category



4malayalees Recommends