ക്രോയിഡന്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് ഏപ്രില്‍ 2ന് തുടക്കം

ക്രോയിഡന്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് ഏപ്രില്‍ 2ന് തുടക്കം
സൗത്ത് ലണ്ടന്‍ ; ക്രോയിഡന്‍ സെന്റ് പോള്‍സ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ മെത്രോ പ്പൊലീത്താ അഭിവന്ദ്യ ഡോ അന്തോണി മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പാ മുഖ്യ കാര്‍മികത്വം നല്‍കുമെന്ന വിവരം ഇടവക വികാരം ഫാ കുര്യാക്കോസ് തിരുവാലില്‍ അറിയിച്ചു.

ക്രിസ്തുവിന്റെ പീഡാനുഭവവും കുരിളു മരണവും ഓര്‍മ്മിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ എട്ടു വരെ കാറ്റര്‍ഹം ഓണ്‍ ദി ഹില്‍ സെനിറ്ററി ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഈ ശുശ്രൂകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരേയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിക്കുന്നു.


വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ് ; സെനെറ്ററി ഹാള്‍, സേക്രട്ട് ഹാര്‍ട്ട് ആര്‍സി ചര്‍ച്ച്,കാറ്റെറാം, സറേ ; CR35 PB

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രദീപ് ബാബു ; 07535761330

ട്രസ്റ്റി

റോയി മാത്യു ; 07480495628

(സെക്രട്ടറി)

Other News in this category



4malayalees Recommends