എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 15ന്

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 15ന്
ദൈവ കരുണയുടെ തിരുനാളിനോടനുബന്ധിച്ച് സെഹിയോന്‍ യുകെ ടീം ഒരുക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ലണ്ടനിലെ ചിങ്ങ് ഫോഡ് ദേവാലയത്തില്‍.

ജപമാലയോടും ദൈവസ്തുതി ആരാധനയോടും കൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാനയും ദൈവ വചന പ്രഘോഷണവും ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയോടെ സമാപിക്കും.

കുമ്പസാരത്തിനും വ്യക്തിപരമായി ആത്മീയ വിഷയങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. ക്രൈസ്ത വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

ക്രൈസ്റ്റ് ദി കിങ് കാതലിക് പാരിഷ്

455 ചിങ്‌ഫോര്‍ഡ് റോഡ്, ലണ്ടന്‍, E4 85P

കണ്‍വെന്‍ഷന്‍ ദേവാലയത്തില്‍ എത്തിച്ചേരാനുള്ള ബസുകളുടെ നമ്പര്‍ ; 34,97,215,375

സൗജന്യ പാര്‍ക്കിങ് ഉണ്ട്

സ്റ്റേഷന്‍ ; വാല്‍താംസ്റ്റോ സെന്‍ട്രല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് ; 07886460571

ആഞ്ചലിക ; 074680150

Other News in this category



4malayalees Recommends