പുതിയ തൊഴില്‍ നിബന്ധനകള്‍ അംഗീകരിക്കാം, അല്ലെങ്കില്‍ ജോലി രാജിവെയ്ക്കാം! കെയര്‍ ഹോം ജീവനക്കാരെ നിര്‍ബന്ധിതമായി തീരുമാനങ്ങള്‍ സ്വീകരിപ്പിച്ച് കെയര്‍ ഹോം; ആരോപണവുമായി യൂണിയന്‍

പുതിയ തൊഴില്‍ നിബന്ധനകള്‍ അംഗീകരിക്കാം, അല്ലെങ്കില്‍ ജോലി രാജിവെയ്ക്കാം! കെയര്‍ ഹോം ജീവനക്കാരെ നിര്‍ബന്ധിതമായി തീരുമാനങ്ങള്‍ സ്വീകരിപ്പിച്ച് കെയര്‍ ഹോം; ആരോപണവുമായി യൂണിയന്‍

തങ്ങളുടെ പുതിയ നിബന്ധനകള്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലി രാജിവെയ്ക്കാന്‍ കെയര്‍ ഹോം സ്ഥാപനം ജീവനക്കാരെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ട്. ഷോ ഹെല്‍ത്ത്‌കെയര്‍ അടിച്ചേല്‍പ്പിച്ച മാറ്റങ്ങള്‍ ഏറ്റവും വരുമാനം കുറഞ്ഞ ജീവനക്കാരെയാണ് ബാധിച്ചതെന്ന് യൂണിയന്‍ വ്യക്തമാക്കി.


പോവിസ് കൗണ്‍സിലുമായുള്ള കരാര്‍ പ്രാവര്‍ത്തികമാക്കാനാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കിയതെന്ന് കമ്പനി പറയുന്നു. തങ്ങളുടെ ഭൂരിപക്ഷം ജീവനക്കാരും നിബന്ധനകള്‍ അംഗീകരിച്ചതായി കമ്പനി വ്യക്തമാക്കി. എന്നാല്‍ ഈ മാറ്റങ്ങള്‍ തങ്ങള്‍ ഇഷ്ടത്തോടെ അംഗീകരിച്ചതല്ലെന്ന് ജീവനക്കാര്‍ പറയുന്നു.

മാറ്റങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകുക മാത്രമാണ് മുന്നിലുണ്ടായിരുന്ന പോംവഴിയെന്ന് ഒരു ജോലിക്കാരന്‍ വെളിപ്പെടുത്തി. നാഷണല്‍ കെയര്‍ സര്‍വ്വീസ് ആരംഭിക്കുകയാണ് ഇതിനുള്ള പരിഹാരമെന്ന് യുണീഷന്‍ വ്യക്തമാക്കി.

2019-ലാണ് പോവിസിലെ ഷോ ഹെല്‍ത്ത്‌കെയറിന് 12 കെയര്‍ ഹോമുകള്‍ നടത്താന്‍ കരാറായത്. മുന്‍ ഉടമകളായ ബൂപ കെയര്‍ ഹോം മറ്റൊരു കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ കൈമാറ്റം നടന്നത്.
Other News in this category



4malayalees Recommends