യുകെയിലെ പ്രോപ്പര്‍ട്ടി സെക്ടറില്‍ ഷെയേര്‍ഡ് ഓണര്‍ഷിപ്പ്, മറ്റ് ലോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എന്നിവ നിര്‍ണായകം; നിര്‍ത്തലാക്കിയ ഹെല്‍പ്പ് ടു ബൈ സ്‌കീമിന് പകരമായിവ വര്‍ത്തിക്കണം; ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കിത് നിര്‍ണായകമെന്ന് മുന്നറിയിപ്പ്

യുകെയിലെ പ്രോപ്പര്‍ട്ടി സെക്ടറില്‍ ഷെയേര്‍ഡ് ഓണര്‍ഷിപ്പ്, മറ്റ് ലോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എന്നിവ നിര്‍ണായകം; നിര്‍ത്തലാക്കിയ ഹെല്‍പ്പ് ടു ബൈ സ്‌കീമിന് പകരമായിവ വര്‍ത്തിക്കണം; ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കിത് നിര്‍ണായകമെന്ന് മുന്നറിയിപ്പ്
യുകെയിലെ പ്രോപ്പര്‍ട്ടി സെക്ടറില്‍ ഷെയേര്‍ഡ് ഓണര്‍ഷിപ്പ്, മറ്റ് ലോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എന്നിവ നിര്‍ണായകമാണെന്ന മുന്നറിയിപ്പുമായി നാഷണല്‍ ബ്രോക്കറേജ് ജസ്റ്റ് മോര്‍ട്ട്‌ഗേജസ് രംഗത്തെത്തി.ആദ്യ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ അഥവാ ഫസ്റ്റ് ടൈം ബൈയര്‍മാരെ പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ സഹായിച്ചിരുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീം കഴിഞ്ഞ മാസം സര്‍ക്കാര്‍ അവസാനിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റ് മോര്‍ട്ട്‌ഗേജസ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

2013ല്‍ ആരംഭിച്ചത് മുതല്‍ മൂന്നരലക്ഷത്തിലധികം പേരെയാണ് ഹെല്‍പ്പ് ടു ബൈ സ്‌കീം തങ്ങളുടെ വീട് വാങ്ങാന്‍ സഹായിച്ചിരിക്കുന്നത്. അതായത് ഇതിന്റെ ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേരും ഫസ്റ്റ് ടൈം ബൈയര്‍മാരാണ്. ഈ സ്‌കീം നിര്‍ത്തിയതോടെ കുറഞ്ഞ ഡിപ്പോസിറ്റില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് ജസ്റ്റ് മോര്‍ട്ട്‌ഗേജസ് മുന്നറിയിപ്പേകുന്നത്. ഇതോടെ സ്വന്തമായൊരു വീടെന്ന നിരവധി പേരുടെ സ്വപ്‌നം സാക്ഷാത്കരിക്കുക കൂടുതല്‍ ബുദ്ധിമുട്ടേറിയതായിത്തീരുകയും ചെയ്യും.

ഷെയേര്‍ഡ് ഓണര്‍ഷിപ്പ്, ഡിപ്പോസിറ്റി അണ്‍ലോക്ക്, ഫസ്റ്റ് ഹോംസ് സ്‌കീം തുടങ്ങിയവ ഹെല്‍പ്പ് ടു ബൈ സ്‌കീമിന് പകരമായി നടപ്പിലാക്കി ആദ്യ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കണമെന്നാണ് ജസ്റ്റ് മോര്‍ട്ട്‌ഗേജസ് ന്യൂ ബില്‍ഡ് ഡിവിഷന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടറായ ജോണ്‍ ഡൗട്ടി നിര്‍ദേശിക്കുന്നത്. ഇതിലൂടെ ഹെല്‍പ് ടു ബൈയുടെ അഭാവം ഒരു പരിധി വരെ നികത്താനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നിലവില്‍ ഇത്തരം സ്‌കീമുകള്‍ നന്നായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും എന്നാല്‍ ഹെല്‍പ് ടു ബൈ നിര്‍ത്തലാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സ്‌കീമുകള്‍ക്ക് കൂടുതലായി പലതും ചെയ്യാനുണ്ടെന്നും ഡൗട്ടി ഓര്‍മിപ്പിക്കുന്നു.മൂന്നരലക്ഷത്തിലധികം പേരെ പ്രോപ്പര്‍ട്ടി ലേഡറിലെത്തിച്ചതിന് പുറമെ ഇതിലൂടെ ഏതാണ്ട് രണ്ട് ബില്യണ്‍ പൗണ്ട് ട്രഷറിയിലേക്ക് ലാഭമായെത്തിയതായും അതിനാല്‍ ഹെല്‍ ടു ബൈ വന്‍ വിജയമായെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും ഡൗട്ടി വിശദീകരിക്കുന്നു.


.

Other News in this category



4malayalees Recommends