ആഴ്ചയില്‍ 33 ബലാത്സംഗങ്ങളും, അതിക്രമവും; ബ്രിട്ടനിലെ ആശുപത്രികള്‍ ലൈംഗിക അതിക്രമത്തിന്റെ കേന്ദ്രങ്ങളോ? മൂന്ന് വര്‍ഷത്തിനിടെ അരങ്ങേറിയത് 6500 ലൈംഗിക അക്രമങ്ങള്‍; കുറ്റം ചുമത്തിയത് കേവലം 4% കേസുകളില്‍ മാത്രം!

ആഴ്ചയില്‍ 33 ബലാത്സംഗങ്ങളും, അതിക്രമവും; ബ്രിട്ടനിലെ ആശുപത്രികള്‍ ലൈംഗിക അതിക്രമത്തിന്റെ കേന്ദ്രങ്ങളോ? മൂന്ന് വര്‍ഷത്തിനിടെ അരങ്ങേറിയത് 6500 ലൈംഗിക അക്രമങ്ങള്‍; കുറ്റം ചുമത്തിയത് കേവലം 4% കേസുകളില്‍ മാത്രം!

ബ്രിട്ടനിലെ ആശുപത്രികളില്‍ ഓരോ ആഴ്ചയിലും ഡസന്‍ കണക്കിന് ബലാത്സംഗങ്ങളും, ലൈംഗിക അതിക്രമങ്ങളും അരങ്ങേറുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെ ഭയപ്പെടുത്തുന്ന തോതില്‍ അരങ്ങേറുന്ന ചൂഷണത്തിന്റെ യഥാര്‍ത്ഥ മുഖമാണ് വ്യക്തമാകുന്നത്. മൂന്ന് വര്‍ഷത്തിനിടെ 6500 അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.


കൂട്ടബലാത്സംഗങ്ങള്‍ മുതല്‍ കുട്ടികള്‍ക്ക് എതിരായ അക്രമങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. കണക്കുകള്‍ 'മഞ്ഞുമലയുടെ അഗ്രം' മാത്രമേ കാണിക്കുന്നുള്ളുവെന്ന് വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വുമണ്‍സ് റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് സ്ഥാപക ഹീതര്‍ ബിന്നിംഗ് പറഞ്ഞു.

'ആശുപത്രികള്‍ എല്ലാവര്‍ക്കും സുരക്ഷിതമായി അനുഭവപ്പെടേണ്ട ഇടമാണ്. രോഗികള്‍ക്കും, ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ഇത് തോന്നണം. എന്നാല്‍ ഓരോ ആഴ്ചയും ബലാത്സംഗങ്ങളും, ക്രൂരമായ അക്രമങ്ങളുമാണ് ആശുപത്രികളില്‍ അരങ്ങേറുന്നത്. ആശുപത്രികള്‍ സുരക്ഷിതമായ സ്ഥലമല്ലെന്ന് ഈ കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഇത് ലൈംഗിക കുറ്റവാളികളുടെ മാര്‍ക്കറ്റാണ്. ഇത് ഭയപ്പെടുത്തുന്നതാണ്', ഹീതര്‍ ബിന്നിംഗ് ചൂണ്ടിക്കാണിച്ചു.

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളില്‍ നിന്നും വിവരാവകാശ പ്രകാരം നേടിയ വിവരങ്ങളാണ് ഇവ. 2019 ജനുവരി മുതല്‍ 2022 ഒക്ടോബര്‍ വരെ ചുരുങ്ങിയത് 2088 ബലാത്സംഗങ്ങളും, 4451 ലൈംഗിക അക്രമങ്ങളുമാണ് നടന്നത്. ഇത് പ്രകാരം ആഴ്ചയില്‍ 33 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് എന്‍എച്ച്എസിലാണോ, പ്രൈവറ്റ് സംവിധാനങ്ങളിലാണോ സംഭവിച്ചതെന്ന് സ്ഥിരീകരണമില്ല. എന്നാല്‍ ഏഴിലൊന്ന് സംഭവങ്ങളും ആശുപത്രി വാര്‍ഡുകളിലാണ്.

ഇതിലേറെ ഞെട്ടിപ്പിക്കുന്ന വിഷയം ഈ കുറ്റകൃത്യങ്ങളില്‍ കേവലം 4.1% കേസുകളില്‍ മാത്രമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. സിസിടിവി ഉള്ള, നിയന്ത്രണങ്ങളോടെ പ്രവേശനം നല്‍കുന്ന സ്ഥലമായിരുന്നിട്ടും ചാര്‍ജ്ജ് ചെയ്യപ്പെടുന്നത് ഇത്രയും കുറയാനുള്ള കാരണം എന്താണെന്ന് ബിന്നിംഗ് ചോദിക്കുന്നു.
Other News in this category



4malayalees Recommends