നഴ്‌സുമാരുടെ സമരം ക്രിസ്മസ് വരെ നീളും? മുന്നറിയിപ്പുമായി നഴ്‌സിംഗ് യൂണിയന്‍; ജൂനിയര്‍ ഡോക്ടര്‍മാരുമായി കൈകോര്‍ക്കുമെന്ന് സൂചനയും; എന്‍എച്ച്എസ് പേ ഡീല്‍ 'ഒടുവിലത്തേതെന്ന്' മന്ത്രിമാരുടെ മുന്നറിയിപ്പ്; പണിമുടക്കിനെ തള്ളി ലേബര്‍

നഴ്‌സുമാരുടെ സമരം ക്രിസ്മസ് വരെ നീളും? മുന്നറിയിപ്പുമായി നഴ്‌സിംഗ് യൂണിയന്‍; ജൂനിയര്‍ ഡോക്ടര്‍മാരുമായി കൈകോര്‍ക്കുമെന്ന് സൂചനയും; എന്‍എച്ച്എസ് പേ ഡീല്‍ 'ഒടുവിലത്തേതെന്ന്' മന്ത്രിമാരുടെ മുന്നറിയിപ്പ്; പണിമുടക്കിനെ തള്ളി ലേബര്‍

ക്രിസ്മസ് സീസണ്‍ വരെ വേണമെങ്കില്‍ സമരം ചെയ്യാന്‍ തയ്യാറാണെന്ന് ഭീഷണി മുഴക്കി നഴ്‌സിംഗ് യൂണിയനുകള്‍. എന്നാല്‍ എന്‍എച്ച്എസ് പേ ഡീല്‍ 'ഒടുവിലത്തേതാണെന്ന്' മന്ത്രിമാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് മുന്നോട്ടുവെച്ച ഓഫര്‍ തള്ളിക്കൊണ്ട് ഏപ്രില്‍ 30 മുതല്‍ 48 മണിക്കൂര്‍ പണിമുടക്കുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.


ശമ്പളവര്‍ദ്ധന കരാര്‍ ആര്‍സിഎന്‍ അംഗങ്ങള്‍ തള്ളിയതോടെയാണ് സമരങ്ങള്‍ വീണ്ടും നടത്തേണ്ടി വരുന്നത്. എന്നാല്‍ ഇക്കുറി ആദ്യമായി ഇന്റന്‍സീവ് കെയര്‍, ക്യാന്‍സര്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും സമരങ്ങള്‍ പടരും. കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കാന്‍ മെച്ചപ്പെട്ട ഓഫര്‍ വേണമെന്നാണ് ആര്‍സിഎന്‍ മേധാവി പാറ്റ് കുള്ളെന്‍ ആവശ്യപ്പെടുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാരുമായി സഹകരിക്കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ 'മികച്ച' പാക്കേജ് സ്വീകരിക്കുന്നതായി ടോറി ചെയര്‍മാന്‍ ഗ്രെഗ് ഹാന്‍ഡ്‌സ് ചൂണ്ടിക്കാണിച്ചു. പണപ്പെരുപ്പത്തെ സഹായിക്കുന്ന, പൊതുഖജനാവിനെ സമ്മര്‍ദത്തിലാക്കുന്ന തോതില്‍ വര്‍ദ്ധന പ്രതീക്ഷിക്കേണ്ടെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

സമരങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വിമര്‍ശനം ഉന്നയിച്ചെങ്കിലും, രോഗികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ആര്‍സിഎന്‍ നീക്കങ്ങളില്‍ ആശങ്ക അറിയിച്ചുകൊണ്ട് പണിമുടക്കിന് പിന്തുണ നല്‍കില്ലെന്നും വ്യക്തമാക്കി.
Other News in this category



4malayalees Recommends