വിവാഹം പോലെ ആഘോഷിക്കണം 'വിവാഹ മോചനവും'! Just Divorced എന്നെഴുതി കാറില്‍ നഗരപ്രദ്യക്ഷണം നടത്തി മുന്‍ ഭര്‍ത്താവ്; വാഹനത്തില്‍ വ്യാജ റോസാപ്പൂക്കളും, റിബ്ബണുകളും; 23 വര്‍ഷം നീണ്ട വിവാഹജീവിതത്തിന് കര്‍ട്ടണ്‍

വിവാഹം പോലെ ആഘോഷിക്കണം 'വിവാഹ മോചനവും'! Just Divorced എന്നെഴുതി കാറില്‍ നഗരപ്രദ്യക്ഷണം നടത്തി മുന്‍ ഭര്‍ത്താവ്; വാഹനത്തില്‍ വ്യാജ റോസാപ്പൂക്കളും, റിബ്ബണുകളും; 23 വര്‍ഷം നീണ്ട വിവാഹജീവിതത്തിന് കര്‍ട്ടണ്‍

23 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചത് ആഘോഷമാക്കി അഞ്ച് മക്കളുടെ പിതാവ്. 'Just Divorced' എന്നെഴുതിയ കാര്‍ തന്റെ നഗരത്തില്‍ ഓടിച്ചാണ് ഇദ്ദേഹം വിവാഹമോചനം ആഘോഷമാക്കിയത്. ചില്ലുകളില്‍ 'സ്വാതന്ത്ര്യം' എന്നും രേഖപ്പെടുത്തി.


58-കാരനായ ആംഗസ് കെന്നഡിയാണ് മുന്‍ ഭാര്യ 47-കാരി സോഫി കെന്നഡിയില്‍ നിന്നും പരസ്പര ധാരണ പ്രകാരം വിവാഹമോചനം നേടിയത്. എന്നിരുന്നാലും ഒറ്റയ്ക്കായി മാറിയത് ആഘോഷമാക്കി വിവാഹമോചനം സംബന്ധിച്ച് ബോധവത്കരണം നടത്താനാണ് ഇദ്ദേഹം തന്റെ സുബാരു കാറിനെ അണിയിച്ചൊരുക്കിയത്.

കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡിലാണ് എഴുത്തുകാരനായ ആംഗസ് തന്റെ കാറുമായി പ്രദ്യക്ഷണം സംഘടിപ്പിച്ചത്. 'വിവാഹമോചനം എപ്പോഴും ദുഃഖത്തിന്റേതാകണമെന്നില്ല. ഇതൊരു പുതിയ തുടക്കത്തിന്റെ ആഘോഷമാകാം', അദ്ദേഹം പറയുന്നു.

Angus said his divorce from ex-wife Sophie Kennedy (pictured), 47, was 'amicable'

അതേസമയം താനും മുന്‍ഭാര്യ സോഫിയും നല്ല സുഹൃത്തുക്കള്‍ തന്നെയാണെന്ന് ആംഗസ് കൂട്ടിചേര്‍ത്തു. ബന്ധം തകര്‍ന്നുവെന്ന് മാത്രം. ജനുവരിയിലാണ് അന്തിമ ഉത്തരവ് ലഭിച്ചത്. അതുകൊണ്ട് ഒരു രസമെന്ന നിലയിലാണ് കാറിലെ യാത്ര നടത്തിയത്, ഇദ്ദേഹം തന്റെ വ്യത്യസ്തമായ ആഘോഷത്തെ കുറിച്ചു വിശദമാക്കി.

Angus with his family and newly-decorated car that he adorned to celebrate his recent divorce

11 മുതല്‍ 23 വയസ്സ് വരെ പ്രായത്തിലുള്ള മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

Other News in this category



4malayalees Recommends