കണക്കില്ലാതെ പറ്റില്ല, 18 വയസ്സുവരെ എല്ലാ വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം ; യുവതലമുറയുടെ ഗണിത പഠനം രാജ്യത്തിന് തന്നെ അനിവാര്യമെന്ന നിലപാടില്‍ ഋഷി സുനക്

കണക്കില്ലാതെ പറ്റില്ല, 18 വയസ്സുവരെ എല്ലാ വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം ; യുവതലമുറയുടെ ഗണിത പഠനം രാജ്യത്തിന് തന്നെ അനിവാര്യമെന്ന നിലപാടില്‍ ഋഷി സുനക്
18 വയസ്സുവരെ എല്ലാ വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.16 മുതല്‍ 18 വരെ പ്രയമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഗണിതശാസ്ത്ര പഠനം നിര്‍ബന്ധമാക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാഭ്യാസ ലീഗ് പട്ടികയില്‍ ബ്രിട്ടന്‍ അതിന്റെ സ്ഥാനം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഗണിത ശാസ്ത്രത്തിന്റെ കാര്യത്തില്‍ നിലവാരം ഉയര്‍ത്തിയിട്ടില്ല. വികസിത രാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടന്‍ ഗണിതശാസ്ത്രത്തില്‍ ഏറെ പിന്നിലാണ്.പങ്കെടുത്തവരില്‍ മൂന്നില്‍ ഒരാള്‍ ജി സി എസ് ഇ കണക്ക് പരീക്ഷയില്‍ പരാജയപ്പെടുകയുമായിരുന്നു. പല വിദ്യാര്‍ത്ഥികളും നിലവാര തകര്‍ച്ചയിലുമാണ്.

നമ്മുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ ഗണിത ശാസ്ത്ര നിലവാരം ഉയര്‍ത്താതെ പറ്റില്ലെന്നാണ് ഋഷി സുനക് പറയുന്നത്.യുവ തലമുറകള്‍ക്കായി വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വ്യവസായ മേഖലയും സാങ്കേതിക മേഖലയുമെല്ലാം ലോകത്തിലെ ഏറ്റവും മികച്ച എതിരാളികളുമായാണ് മത്സരിക്കേണ്ടത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗണിതശാസ്ത്ര സാക്ഷരത ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വിദഗ്ധരായ പുതിയ ഉപദേശക സമിതി രൂപീകരിക്കും. ഗണിതാധ്യാപകരെ പരിശീലിപ്പിച്ചെടുക്കുകയും പുതിയ പഠന രീതികള്‍ ആവിഷ്‌കരിക്കുകയും വേണമെന്നും ഋഷി പറഞ്ഞു.

Other News in this category



4malayalees Recommends