നാഷന്‍ വൈഡ് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ 20 ബേസിസ് പോയിന്റുകള്‍ വരെയും സ്വിച്ചര്‍ നിരക്കുകളില്‍ 30 ബേസിസ് പോയിന്റുകള്‍ വരെയും വെട്ടിക്കുറച്ചു; ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് വന്‍ ഇളവുകള്‍

നാഷന്‍ വൈഡ് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ 20 ബേസിസ് പോയിന്റുകള്‍ വരെയും സ്വിച്ചര്‍ നിരക്കുകളില്‍ 30 ബേസിസ് പോയിന്റുകള്‍ വരെയും വെട്ടിക്കുറച്ചു; ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് വന്‍ ഇളവുകള്‍
നാഷന്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി 90 ശതമാനം, 95 ശതമാനം ലോണ്‍ ടു വാല്യൂ (എല്‍ടിവി) കളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫിക്‌സഡ് റേറ്റ് ലോണുകളുടെ നിരക്കുകളില്‍ 20 ബേസിസ് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചു. ഇതിന് പുറമെ സ്വിച്ചര്‍ നിരക്കുകളില്‍ 30 ബേസിസ് പോയിന്റുകള്‍ വരെയും വെട്ടിക്കുറയ്ക്കുന്നതായിരിക്കും. ഏപ്രില്‍ 14 മുതലാണീ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വീടുകളിലേക്ക് മൂവ് ചെയ്യുന്ന പുതിയ കസ്റ്റമര്‍മാര്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട രണ്ടും മൂന്നും അഞ്ചും വര്‍ഷ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളില്‍ 15 ബേസിസ് പോയിന്റുകള്‍ വരെ വെട്ടിക്കുറയ്ക്കുമെന്നാണ് നാഷന്‍ വൈഡ് പറയുന്നത്. .

ഇളവുകള്‍ ലഭിക്കുന്ന 90 ശതമാനം 95 ശതമാനം എല്‍ടിവി ഡീലുകള്‍

1. 90 ശതമാനം എല്‍ടിവിയിലുള്ള അഞ്ച് വര്‍ഷ ഫിക്‌സഡ് റേറ്റ് ഡീലിന് നിലവില്‍ അഞ്ച് ബേസിസ് പോയിന്റുകള്‍ വെട്ടിക്കുറച്ച് നിരക്ക് 4.44 ശതമാനമാക്കി. ഇതിന് 999 പൗണ്ട് ഫീസുണ്ട്.

2. 90 ശതമാനം എല്‍ടിവിയിലുള്ള മൂന്ന് വര്‍ഷ ഫിക്‌സഡ് നിരക്കില്‍ 10 ബേസിസ് പോയിന്റുകള്‍ വെട്ടിക്കുറച്ച് നിരക്ക് 4.69 ശതമാനമാക്കി. ഈ ഡീലിനും 999 പൗണ്ട് ഫീസുണ്ട്.

3. മൂന്ന് വര്‍ഷ ഫിക്‌സഡ് റേറ്റിലുള്ളതും 95 ശതമാനം എല്‍ടിവിയിലുള്ളതുമായ ഡീലിന് 15 ബേസിസ് പോയിന്റുകള്‍ വെട്ടിക്കുറച്ച് നിരക്ക് 5.29 ശതമാനമാക്കി. ഇതിനും 999 പൗണ്ട് ഫീസുണ്ട്.

ഫസ്റ്റ്-ടൈം ബൈയര്‍മാര്‍ക്ക് വന്‍ ഇളവുകള്‍

.ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടും മൂന്നും അഞ്ചും വര്‍ഷ ഫിക്‌സഡ് പ്രൊഡക്ടുകളുടെ നിരക്കുകളില്‍ 20 ബേസിസ് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചിരിക്കുന്നു. 90 ശതമാനവും 95 ശതമാനവും എല്‍ടിവികളിലുളള ഇത്തരം പ്രൊഡക്ടുകളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു.

1. 90 ശതമാനം എല്‍ടിവിയിലുള്ള അഞ്ച് വര്‍ഷ ഫിക്‌സഡ് ഡീലിന് 10 ബേസിസ് പോയിന്റുകള്‍ വെട്ടിക്കുറച്ച് നിരക്ക് 4.44 ശതമാനമാക്കി. ഇതിന് 999 പൗണ്ടാണ് ഫീസ്.

2. 90 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്‌സഡ് റേറ്റ് ലോണില്‍ അഞ്ച് ബേസിസ് പോയിന്റുകള്‍ വെട്ടിക്കുറച്ച് നിരക്ക് 4.89 ശതമാനമാക്കി. ഇതിന് 999 പൗണ്ട് ഫീസുണ്ട്.

3. 95 ശതമാനം എല്‍ടിവിയിലുള്ള മൂന്ന് വര്‍ഷ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടിന്റെ നിരക്കില്‍ 20 ബേസിസ് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ച് നിരക്ക് 5.24 ശതമാനമാക്കി. ഇതിന് 999 പൗണ്ട് ഫീസുണ്ട്.

സ്വിച്ചര്‍ ഡീലുകളിലും വന്‍ ഇളവുകള്‍

തെരഞ്ഞെടുക്കപ്പെട്ട രണ്ടും മൂന്നു അഞ്ചും വര്‍ഷ ഫിക്‌സഡ് പ്രൊഡക്ടുകളുടെ നിരക്കുകളില്‍ 30 ബേസിസ് പോയിന്റുകള്‍ വരെ വെട്ടിക്കുറയ്ക്കാന്‍ നാഷന്‍ വൈഡ് തയ്യാറായിരിക്കുന്നു. ഇവയില്‍ താഴെപ്പറയുന്ന പ്രൊഡക്ടുകള്‍ ഉള്‍പ്പെടുന്നു.

1. 60 ശതമാനം എല്‍ടിവിയിലുള്ള അഞ്ച് വര്‍ഷ ഫിക്‌സഡ് റേറ്റ് ലോണിന്റെ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റുകള്‍ വെട്ടിക്കുറച്ച് നിലവില്‍ 3.89 ശതമാനത്തിനാണ് നല്‍കുന്നത്. ഇതിന് 999 പൗണ്ട് ഫീസുണ്ട്.

2. 75 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്‌സഡ് നിരക്കില്‍ 10 ബേസിസ് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ച് നിലവില്‍ 4.24 ശതമാനത്തിനാണ് നല്‍കുന്നത്. ഇതിന് 999 പൗണ്ടാണ് ഫീസ്.

3. 60 ശതമാനം എല്‍ടിവിയിലുള്ള 10 വര്‍ഷ ഫിക്‌സഡ് റേറ്റ് ഡീലില്‍ 30 ബേസിസ് പോയിന്റുകള്‍ വെട്ടിക്കുറച്ച് നിരക്ക് 4.29 ശതമാനമാക്കി. ഈ ഡീലിന് ഫീസില്ല.

Other News in this category



4malayalees Recommends