എന്‍എച്ച്എസിന്റെ സ്പ്രിംഗ് കോവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കുന്നു; ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ജാബുകള്‍ നല്‍കും; 75 വയസില്‍ കൂടുതലുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, കെയര്‍ ഹോം അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രയോജനം

എന്‍എച്ച്എസിന്റെ സ്പ്രിംഗ് കോവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കുന്നു; ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ജാബുകള്‍ നല്‍കും; 75 വയസില്‍ കൂടുതലുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, കെയര്‍ ഹോം അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രയോജനം
എന്‍എച്ച്എസിന്റെ സ്പ്രിംഗ് സീസണ്‍ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഈ വാരത്തില്‍ 7,25,000ത്തിലധികം പേര്‍ക്ക് ജാബുകള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വയോധികരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയും ലക്ഷ്യമിട്ടുള്ള പുതിയ വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ അര്‍ഹരായവര്‍ക്കെല്ലാം ജാബുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി നിലവില്‍ 3,20,000ത്തിലധികം പേര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വഴി ക്രമത്തില്‍ ഇന്ന് മുതല്‍ വാക്‌സിന്‍ ലഭിക്കുന്നതായിരിക്കും. സ്പ്രിംഗ് വാക്‌സിനേഷന് മൊത്തത്തില്‍ ഏതാണ്ട് അഞ്ച് മില്യണ്‍ പേര്‍ അര്‍ഹരായിരിക്കും. ഇത് പ്രകാരം 75 വയസിന് മേല്‍ പ്രായമുള്ളവര്‍, അഞ്ച് വയസിന് മേല്‍ പ്രായമുള്ളവരും ദുര്‍ബലമായ പ്രതിരോധ ശേഷിയുളളവരുമായവര്‍, കെയര്‍ഹോമുകളിലെ പ്രായമായ അന്തേവാസികള്‍ എന്നിവര്‍ക്കായിരിക്കും പുതിയ വാക്‌സിനേഷന്റെ പ്രയോജനം ലഭിക്കുന്നത്.

കെയര്‍ഹോം റെസിഡന്റ്‌സിനായുള്ള സ്പ്രിംഗ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കഴിഞ്ഞ രണ്ട് വാരങ്ങളിലായി എന്‍എച്ച്എസ് ജീവനക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എന്‍എച്ച്എസ് 1.25 മില്യണ്‍ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. അതിന് പുറമെ ഒരു മില്യണ്‍ പേരോട് വാക്‌സിന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ഈ വാരത്തില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.ഇതാദ്യമായി എന്‍എച്ച്എസ് ആപ്പിലൂടെ മില്യണ്‍ കണക്കിന് പേര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഇന്‍വിറ്റേഷനുകള്‍ അയച്ചുവെന്ന പ്രത്യേകതയും ഈ വാക്‌സിനേഷന്‍ പ്രോഗ്രാമിനുണ്ട്.

സാങ്കേതികവിദ്യകള്‍ കൂടുതലായി പ്രയോജനപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായി എന്‍എച്ച്എസ് ആരംഭിച്ച ഈ ആപ്പിലൂടെ താല്‍പര്യമുള്ളവര്‍ക്ക് ജാബിനായി ബുക്ക് ചെയ്യാനും സാധിക്കും. ആപ്പുപയോഗിക്കാത്തവര്‍ക്ക് ടെക്‌സ്റ്റ് മെസേജുകള്‍, ഇമെയിലുകള്‍, കത്തുകള്‍ തുടങ്ങിയവയിലൂടെ വാക്‌സിനേഷനായി ഇന്‍വിറ്റേഷനുകള്‍ അയച്ചിട്ടുമുണ്ട്. 2020 ഡിസംബറില്‍ മാഗി കീനാന്‍ ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം വിവിധ വാക്‌സിനേഷന്‍ കാംപയിനുകളിലൂടെ എന്‍എച്ച്എസ് മൊത്തം 144.5 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends