എന്‍എച്ച്എസ് ജോലിക്കാര്‍ ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കേണ്ട! നഴ്‌സുമാരുടെ യൂണിയന്‍ ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളിയതിനോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ആര്‍സിഎന്നുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ല; പരിഹാരം നീളും, സമരനടപടികള്‍ക്ക് ദൈര്‍ഘ്യമേറും?

എന്‍എച്ച്എസ് ജോലിക്കാര്‍ ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കേണ്ട! നഴ്‌സുമാരുടെ യൂണിയന്‍ ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളിയതിനോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ആര്‍സിഎന്നുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ല; പരിഹാരം നീളും, സമരനടപടികള്‍ക്ക് ദൈര്‍ഘ്യമേറും?

കൂടുതല്‍ ഉയര്‍ന്ന ശമ്പളം കൊതിച്ച് ഗവണ്‍മെന്റ് പേ ഓഫര്‍ തള്ളിയ നഴ്‌സിംഗ് യൂണിയന്‍ അംഗങ്ങളുടെ നടപടിയില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി. എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ഈ വര്‍ഷം ഇതിലും വലിയ പേ ഓഫര്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഋഷി സുനാക് വ്യക്തമാക്കിയത്.


റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗുമായി ഇനി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നം.10 തയ്യാറാകില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തേക്ക് അഞ്ച് ശതമാനം ശമ്പള വര്‍ദ്ധനവും, ശരാശരി 6 ശതമാനം വരുന്ന ഒറ്റത്തവണ ബോണസുമാണ് യൂണിയന്‍ തള്ളിയത്. എന്നാല്‍ ഇതിന് അപ്പുറത്തേക്ക് ഒരു ഓഫര്‍ ഗവണ്‍മെന്റ് നല്‍കാന്‍ ഇടയില്ലെന്ന് യൂണിയനും വ്യക്തമായിരുന്നു.

എന്നാല്‍ പേ ഓഫര്‍ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആര്‍സിഎന്‍ കരാര്‍ തള്ളിയത്. ഏപ്രില്‍ 30 മുതല്‍ 48 മണിക്കൂര്‍ പണിമുടക്കും അടിയന്തരമായി പ്രഖ്യാപിച്ചു. ആദ്യമായി നഴ്‌സുമാര്‍ എ&ഇ, ഇന്റന്‍സീവ് കെയര്‍, ക്യാന്‍സര്‍ വാര്‍ഡ് എന്നിവിടങ്ങളിലും ജോലി ചെയ്യില്ല.

മറ്റൊരു ആറ് മാസം കൂടി സമരത്തിന് ഇറങ്ങുന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗും നടത്താന്‍ ഒരുങ്ങുകയാണ് ആര്‍സിഎന്‍. ഇതോടെ ക്രിസ്മസ് വരെ നീളുന്ന സമരപരമ്പരയാണ് എന്‍എച്ച്എസിന് നേരിടേണ്ടി വരിക. നിലവിലെ പിടിവാശി ഉപേക്ഷിച്ച് മെച്ചപ്പെട്ട കരാര്‍ ലഭിക്കുമെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് കുള്ളെന്‍ അവകാശപ്പെട്ടു. നഴ്‌സുമാര്‍ക്ക് മാന്യമായി വരുമാനം നല്‍കാന്‍ ഇവര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
Other News in this category



4malayalees Recommends