എന്‍എച്ച്എസ് സമരങ്ങളുടെ ദുരന്തചിത്രം! നാല് ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കില്‍ മാറ്റിവെച്ചത് 2 ലക്ഷം ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും; ശമ്പളത്തര്‍ക്കങ്ങള്‍ രോഗികളെ വലയ്ക്കുന്നു; കീഴടങ്ങാതെ സര്‍ക്കാരും, യൂണിയനുകളും

എന്‍എച്ച്എസ് സമരങ്ങളുടെ ദുരന്തചിത്രം! നാല് ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കില്‍ മാറ്റിവെച്ചത് 2 ലക്ഷം ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും; ശമ്പളത്തര്‍ക്കങ്ങള്‍ രോഗികളെ വലയ്ക്കുന്നു; കീഴടങ്ങാതെ സര്‍ക്കാരും, യൂണിയനുകളും

96 മണിക്കൂര്‍ നീണ്ട ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തീയില്‍ ആവിയായത് 2 ലക്ഷത്തിലേറെ രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സയും, പരിചരണവും. നാല് ദിവസത്തെ സമരത്തിനിടെ 200,000-ലേറെ എന്‍എച്ച്എസ് പ്രൊസീജ്യറുകളും, അപ്പോയിന്റ്‌മെന്റുകളുമാണ് മാറ്റിവെച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഈസ്റ്റര്‍ ഹോളിഡേയുമായി ഒത്തുചേര്‍ന്ന് വന്നതോടെ ആശുപത്രികളില്‍ റൊട്ടേഷന് വിധേയമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാരുെട സമരം കനത്ത തിരിച്ചടി സമ്മാനിച്ചത്. 35% ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് ഏപ്രില്‍ 11 മുതല്‍ 15 വരെ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പിക്കറ്റ് ലൈനിലെത്തിയത്.

96 മണിക്കൂര്‍ നീണ്ട ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന്റെ പ്രത്യാഘാതത്തെ 'ദുരന്തം' എന്നാണ് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് വിശേഷിപ്പിച്ചത്. 'എന്‍എച്ച്എസ് നല്‍കേണ്ട ചികിത്സകളില്‍ പണിമുടക്ക് സൃഷ്ടിച്ച ആഘാതമാണ് കണക്കുകള്‍ തുറന്നിടുന്നത്', അദ്ദേഹം വ്യക്തമാക്കി.

മാറ്റിവെച്ച ഓരോ അപ്പോയിന്റ്‌മെന്റും അതാത് വ്യക്തികളുടെ ജീവിതത്തിലും പ്രത്യാഘാതം സൃഷ്ടിക്കും. മാത്രമല്ല ജോലി ചെയ്ത് ക്ഷീണിതരായ ജോലിക്കാര്‍ക്കും, സര്‍വ്വീസിനും മേല്‍ ഇത് സമ്മര്‍ദം വളര്‍ത്തുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിധത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ജൂലിയാന്‍ ഹാര്‍ട്‌ലിയും ചൂണ്ടിക്കാണിച്ചു. സര്‍ക്കാരും, യൂണിയനുകള്‍ ചര്‍ച്ച ചെയ്ത് കൂടുതല്‍ സമരങ്ങള്‍ തടഞ്ഞില്ലെങ്കില്‍ റീഷെഡ്യൂള്‍ ചെയ്ത ഓപ്പറേഷനും, അപ്പോയിന്റ്‌മെന്റും വീണ്ടും ഉയരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Other News in this category



4malayalees Recommends