യുകെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു; പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശമ്പളവും കുതിച്ചുയര്‍ന്നു; പാര്‍ട്ട്‌ടൈം, സ്വയംതൊഴില്‍ ജോലിക്കാരുടെ എണ്ണമുയരുന്നതിനിടെ തൊഴിലില്ലായ്മ വര്‍ദ്ധന അപ്രതീക്ഷിതം

യുകെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു; പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശമ്പളവും കുതിച്ചുയര്‍ന്നു; പാര്‍ട്ട്‌ടൈം, സ്വയംതൊഴില്‍ ജോലിക്കാരുടെ എണ്ണമുയരുന്നതിനിടെ തൊഴിലില്ലായ്മ വര്‍ദ്ധന അപ്രതീക്ഷിതം

യുകെയുടെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ 3.8 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചു. അതേസമയം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശമ്പളം കുതിച്ചുയര്‍ന്നതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി.


തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനത്തിലേക്ക് ഉയര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പറയുന്നു. ആറ് മാസത്തിലേറെയായി തൊഴിലില്ലായ്മ നേരിട്ട ആളുകളുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് ഇതിന് ഇടയാക്കിയത്.

അതേസമയം പാര്‍ട്ട്‌ടൈം ജോലിക്കാരുടെയും, സ്വയം തൊഴില്‍ ജോലിക്കാരുടെയും എണ്ണം വര്‍ദ്ധിക്കുന്നത് എംപ്ലോയ്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ബോണസ് ഉള്‍പ്പെടെയുള്ള ആകെ വേതനം ഫെബ്രുവരി വരെ മൂന്ന് മാസങ്ങളില്‍ 5.9% വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്.

മുന്‍ മാസത്തെ 5.7 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധന. എനര്‍ജി നിരക്കുകള്‍ മൂലം പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന തോതായ 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണിത്. നിലവില്‍ രാജ്യത്തെ പണപ്പെരുപ്പം 10.4 ശതമാനത്തിലാണ്.

ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ വരുമാനം വര്‍ദ്ധിക്കുന്നതിന്റെ വേഗത കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
Other News in this category



4malayalees Recommends