യുകെ മലയാളികള്‍ക്ക് ഇത് ദുഃഖത്തിന്റെ ദിനം; ക്യാന്‍സര്‍ കവര്‍ന്നെടുത്തത് രണ്ട് മലയാളികളുടെ ജീവന്‍; ചിചെസ്റ്ററില്‍ നഴ്‌സ് റെജിയും, വേക്ക്ഫീല്‍ഡില്‍ ഷെഫ് മഞ്ജൂഷും വിടവാങ്ങി; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മലയാളി സമൂഹം

യുകെ മലയാളികള്‍ക്ക് ഇത് ദുഃഖത്തിന്റെ ദിനം; ക്യാന്‍സര്‍ കവര്‍ന്നെടുത്തത് രണ്ട് മലയാളികളുടെ ജീവന്‍; ചിചെസ്റ്ററില്‍ നഴ്‌സ് റെജിയും, വേക്ക്ഫീല്‍ഡില്‍ ഷെഫ് മഞ്ജൂഷും വിടവാങ്ങി; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മലയാളി സമൂഹം

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ട് മലയാളികള്‍ വിവിധ ഇടങ്ങളിലായി മരണത്തെ പുല്‍കി. ചിചെസ്റ്ററില്‍ റെജി ജോണിയും, വേക്ക്ഫീല്‍ഡില്‍ മഞ്ജൂഷുമാണ് മരണപ്പെട്ടത്. ഇരുവരുടെയും ജീവന്‍ കവര്‍ന്നത് ക്യാന്‍സര്‍ ബാധയാണെന്നതും മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നു.


ചിചെസ്റ്ററില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന റെജി ജോണിയുടെ മരണവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് വേക്ക്ഫീല്‍ഡില്‍ നിന്നും മഞ്ജൂഷിന്റെ മരണവാര്‍ത്തയും മലയാളികളെ തേടിയെത്തിയത്.

തൊടുപുഴ മറിക പാറത്തട്ടേല്‍ കുടുംബാംഗമായ റെജിയ്ക്ക് 49 വയസ്സായിരുന്നു. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്ന റെജി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. 2022-ല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് ജോണി. മകള്‍ അമ്മു ജോണി. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊടുപുഴ മറിക സെന്റ് ജോസഫ് ഫൊറോനാ ചര്‍ച്ചില്‍ സംസ്‌കാരം നടത്തും.

വേക്ക്ഫീല്‍ഡില്‍ മോറിസണില്‍ ഷെഫായി ജോലി ചെയ്തിരുന്ന മഞ്ജൂഷിന്റെ മരണമാണ് ഇതോടൊപ്പം മലയാളികളെ തേടിയെത്തിയത്. പിറവം സ്വദേശിയായ മഞ്ജൂഷിന്റെ അന്ത്യ ശുശ്രൂഷ പ്രാര്‍ത്ഥനകള്‍ ഫാ. ജോസ് അന്ത്യാകുളം നല്‍കി. ബിന്ദുവാണ് ഭാര്യ. മഞ്ജൂഷിന്റെ മൃതദേഹവും നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends