ഇന്ത്യന്‍ വംശജയായ ഭാര്യക്ക് ഓഫീസില്‍ സഹജീവനക്കാരനുമായി ബന്ധം; ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന് മനസ്സിലാക്കിയതോടെ 13 വര്‍ഷത്തെ ദാമ്പത്യം മറന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഒപ്പം 12 വയസ്സുള്ള മകളെ കുത്തിക്കൊന്നു

ഇന്ത്യന്‍ വംശജയായ ഭാര്യക്ക് ഓഫീസില്‍ സഹജീവനക്കാരനുമായി ബന്ധം; ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന് മനസ്സിലാക്കിയതോടെ 13 വര്‍ഷത്തെ ദാമ്പത്യം മറന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഒപ്പം 12 വയസ്സുള്ള മകളെ കുത്തിക്കൊന്നു

12 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകളെ കുത്തിക്കൊല്ലുകയും, ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത് ഭര്‍ത്താവ്. ഓഫീസിലെ സഹജീവനക്കാരനുമായി പ്രണയത്തിലായ ഭാര്യ വിവാഹബന്ധം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുമെന്ന് മനസ്സിലാക്കിയ പകയിലായിരുന്നു കൊലപാതകങ്ങളെന്ന് കോടതിയില്‍ വ്യക്തമാക്കി.


13 വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഭാര്യ ജില്ലുവിന് സഹജീവനക്കാരനുമായി ബന്ധമുണ്ടെന്ന് പീറ്റര്‍ നാഷ് കണ്ടെത്തിയത്. ഭാര്യയുടെ വായില്‍ ടി-ഷര്‍ട്ട് കുത്തിനിറച്ചും, ഓട്ടിസം ബാധിച്ച മകള്‍ ലൂസെയുടെ കത്തി കൊണ്ട് കുത്തിയുമാണ് പിതാവ് കൃത്യങ്ങള്‍ നിര്‍വ്വഹിച്ചത്.

റിപ്പോര്‍ട്ട് ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് വീട്ടില്‍ കയറിയപ്പോള്‍ 46-കാരനായ നാഷിനെ സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച നിലയില്‍ മകളുടെ മൃതദേഹത്തിന് അരികില്‍ നിന്നാണ് കണ്ടെത്തിയത്. ഭാര്യയെയും, മകളെയും കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി തന്റെ അമ്മയ്ക്ക് എഴുതിയ കത്തും ഓഫീസര്‍മാര്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7നും, 9നും ഇടയിലായി സഫോക്കിലെ ഗ്രേറ്റ് വാള്‍ഡിംഗ് ഫീല്‍ഡിലെ വീട്ടില്‍ നടന്ന കൊലപാതകങ്ങള്‍ നാഷ് നിഷേധിക്കുന്നുണ്ട്. 43-കാരിയായ ജില്ലു നാഷ് ജോലിക്ക് എത്താതിരിക്കുകയും, ലൂസെ സ്‌കൂളില്‍ പോകാതിരിക്കുകയും ചെയ്തതോടെയാണ് അലേര്‍ട്ട് ലഭിച്ചത്.

2009-ലായിരുന്നു നാഷ്, ജുല്ലെയെ വിവാഹം ചെയ്തത്. എന്നാല്‍ ബുദ്ധിമുട്ടേറിയ, സന്തോഷരഹിതമായ വിവാഹജീവിതമായിരുന്നു ഇവരുടേത്. 2020-ല്‍ നാഷിന് ജോലിയും നഷ്ടമായി. ഇതോടെ ഓട്ടിസം ബാധിച്ച മകളുടെ ഉത്തരവാദിത്വം നാഷിനായി. ഇതിനിടെ ജില്ലു സഹജീവനക്കാരനായി പ്രണയത്തിലാകുകയും, ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയും ചെയ്‌തെന്ന് കോടതിയില്‍ വ്യക്തമായി.
Other News in this category



4malayalees Recommends