999 ഫോണെടുക്കാന്‍ 100 മിനിറ്റ് കാത്തിരിപ്പ്; രോഗികള്‍ക്ക് മറുപടി ലഭിക്കാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുമെന്ന കണക്കുകള്‍ ഞെട്ടിക്കുന്നു; എന്‍എച്ച്എസ് 111 കോളുകള്‍ക്ക് 3 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നു; എന്‍എച്ച്എസ് സേവനങ്ങള്‍ താറുമാറായോ?

999 ഫോണെടുക്കാന്‍ 100 മിനിറ്റ് കാത്തിരിപ്പ്; രോഗികള്‍ക്ക് മറുപടി ലഭിക്കാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുമെന്ന കണക്കുകള്‍ ഞെട്ടിക്കുന്നു; എന്‍എച്ച്എസ് 111 കോളുകള്‍ക്ക് 3 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നു; എന്‍എച്ച്എസ് സേവനങ്ങള്‍ താറുമാറായോ?

എന്‍എച്ച്എസ് സേവനങ്ങള്‍ പ്രതിസന്ധിയിലെന്ന് സൂചന നല്‍കി കണക്കുകള്‍. 999-ല്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കാന്‍ 1 മണിക്കൂര്‍ 37 മിനിറ്റ് വരെ വേണ്ടിവരുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.


എന്‍എച്ച്എസ് 111 കോളുകള്‍ക്ക് കോള്‍ ഹാന്‍ഡ്‌ലേഴ്‌സ് ഫോണെടുക്കാന്‍ 3 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ആംബുലന്‍സ് ട്രസ്റ്റുകളില്‍ നിന്നും വിവരാവകാശ രേഖ പ്രകാരം ലഭിച്ച വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

111 സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലക്ഷണങ്ങള്‍ പറയുന്നവര്‍ക്ക് ഒരു നഴ്‌സിന്റെ കോള്‍ ബാക്ക് ലഭിക്കണം. എന്നാല്‍ ഇതിനായി ഒരു ദിവസത്തിലേറെ വേണ്ടിവരുന്നുവെന്നാണ് വ്യക്തമാകുന്നത്. ലേബര്‍ പാര്‍ട്ടി ശേഖരിച്ച വിവരങ്ങള്‍ പ്രകാരം നോര്‍ത്ത് വെസ്റ്റില്‍ ഒരു രോഗി തന്റെ ലക്ഷണങ്ങള്‍ ക്വാളിഫൈഡ് ക്ലിനിഷ്യനുമായി ചര്‍ച്ച ചെയ്യാന്‍ 40 മണിക്കൂറിലേറെ കാത്തിരുന്നതായി കണ്ടെത്തി. ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളില്‍ രോഗികള്‍ 30 മണിക്കൂര്‍ വരെ കാത്തിരുന്നു.

ഡിസംബറില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് രോഗികള്‍ക്ക് ആംബുലന്‍സുകള്‍ക്കായി കാത്തിരിക്കേണ്ടി വന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കി. കാറ്റഗറി 2-ല്‍ പെടുന്ന ഹൃദയാഘാതവും, സ്‌ട്രോക്കും ഉള്‍പ്പെടെ അവസ്ഥകളില്‍ ആംബുലന്‍സുകള്‍ എത്തിച്ചേരാന്‍ 90 മിനിറ്റ് വരെയാണ് വേണ്ടിവന്നത്. 18 മിനിറ്റാണ് എന്‍എച്ച്എസ് ലക്ഷ്യം.

50,000 ആംബുലന്‍സ് കോളുകള്‍ അഞ്ച് മിനിറ്റോ, അതിലേറെയോ നേരം റിംഗ് കേട്ട് ഇരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വിളിച്ചിട്ട് കിട്ടാത്തത് മൂലം കോള്‍ കട്ടാക്കി പോകുന്ന ആളുകളുടെ എണ്ണം എന്‍എച്ച്എസ് പുറത്തുവിടാറില്ല.
Other News in this category



4malayalees Recommends