പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ആശുപത്രിയിലെത്തിയ മലയാളി യുവാവ് കാന്റീന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ ; കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസിന്റെ വിയോഗത്തില്‍ ഞെട്ടലോടെ യുകെ മലയാളി സമൂഹം

പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ആശുപത്രിയിലെത്തിയ മലയാളി യുവാവ് കാന്റീന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ ; കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസിന്റെ വിയോഗത്തില്‍ ഞെട്ടലോടെ യുകെ മലയാളി സമൂഹം
അപ്രതീക്ഷിതമാണ് മരണമെന്നത് ശരിവയ്ക്കുന്ന ഒന്നാണ് കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസിന്റെ വിയോഗം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു.ജനിച്ച കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ആശുപത്രിയുടെ കാന്റീന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസാണ് (37) ഇന്നലെ വൈകീട്ട് ഇംഗ്ലണ്ടിലെ പ്ലിമത്തില്‍ മരിച്ചത്.

ഭാര്യ നിത്യ സിസേറിയന് ശേഷം കുഞ്ഞിനൊപ്പം ആശുപത്രിയില്‍ കഴിയുകയാണ്. രണ്ടുപേരെയും കണ്ടശേഷം ഭക്ഷണം കഴിക്കാന്‍ പോയ ഷൈജുവിനെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലെ കാന്റീന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിത്യ രണ്ടു ദിവസം മുമ്പാണ് സിസേറിയനിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ എത്തിയ ഷൈജു ഭക്ഷണം കഴിക്കാന്‍ കാന്റീനില്‍ പോയി ഏറെ നേരമായിട്ടും തിരിച്ചുവന്നില്ല. ഇതിനിടെ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചെങ്കിലും എടുത്തില്ല.

മൂത്ത കുട്ടിയെ സ്‌കൂളില്‍ നിന്നും വിളിക്കേണ്ട സമയമായിട്ടും പ്രതികരിക്കാത്തതോടെ സംശയം തോന്നിയ നിത്യ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കാന്റീനിലെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ ഷൈജുവിനെ കണ്ടെത്തിയത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.രണ്ടുവര്‍ഷം മുമ്പാണ് ഷൈജുവും കുടുംബവും ബ്രിട്ടനിലെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കുഞ്ഞു ജനിച്ച സന്തോഷത്തിനിടെ ഈ വിയോഗം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends