ക്ലാസ്മുറിയില്‍ സെക്‌സ് പെര്‍ഫോമന്‍സ് ചിത്രീകരണം; വനിതാ പ്രൈമറി സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണം; സെക്‌സ് ടോയ് ഉപയോഗിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നതോടെ കുരുക്കായി

ക്ലാസ്മുറിയില്‍ സെക്‌സ് പെര്‍ഫോമന്‍സ് ചിത്രീകരണം; വനിതാ പ്രൈമറി സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണം; സെക്‌സ് ടോയ് ഉപയോഗിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നതോടെ കുരുക്കായി
ക്ലാസ്മുറിയില്‍ സ്വയം ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച അധ്യാപികയ്‌ക്കെതിരെ അന്വേഷണം. വെയില്‍സിലെ രണ്ട് പ്രൈമറി സ്‌കൂളുകളിലായാണ് സപ്പോര്‍ട്ട് സ്റ്റാഫ് സെക്‌സ് ടോയ് ഉപയോഗിച്ച് രണ്ട് തവണ ചിത്രീകരണം നടത്തിയത്.

റോണ്ടാ സിനോണ്‍ ടാഫിലെ സ്‌കൂളിലുള്ള ക്ലാസ്മുറിയില്‍ വെച്ചാണ് ആദ്യത്തെ സംഭവം നടന്നത്. ഇതിന് ശേഷം കാര്‍ഡിഫിലെ മറ്റൊരു സ്‌കൂളിലെ ടോയ്‌ലെറ്റിലും സമാനമായ ചിത്രീകരണം നടത്തി. എന്നാല്‍ സെക്‌സ് വീഡിയോകള്‍ പുറത്തുവന്നതോടെയാണ് വിഷയം വിവാദമായത്.

ക്ലാസ്മുറിയില്‍ ഡോര്‍ തുറന്നുവെച്ചാണ് ചിത്രീകരണമെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വാതില്‍ അടയ്ക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ആരെങ്കിലും കടന്ന് വരാന്‍ സാധ്യതയുണ്ടെന്ന് അധ്യാപിക പറയുന്നുണ്ട്. മറ്റൊരു സ്‌കൂളിന്റെ ടോയ്‌ലെറ്റിലാണെന്ന് സൂചന നല്‍കിയും വീഡിയോ ചിത്രീകരിച്ചു.

വീഡിയോയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ കളിക്കുന്ന ശബ്ദം കേള്‍ക്കാം. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെട്ടിട്ടില്ലെന്ന് സ്‌കൂളുകള്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കാര്‍ഡിഫ് കൗണ്‍സിലും, സ്‌കൂളും വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ക്രിമിനല്‍ കുറ്റം ഉള്‍പ്പെട്ടിട്ടില്ലെന്ന് സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു.
Other News in this category



4malayalees Recommends