ആ ചിരിയും മാഞ്ഞു ; നടന്‍ മാമുക്കോയ അന്തരിച്ചു

ആ ചിരിയും മാഞ്ഞു ; നടന്‍ മാമുക്കോയ അന്തരിച്ചു
ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം മാമുക്കോയ അന്തരിച്ചു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ഉച്ചയ്ക്ക് 1.05നാണ് അന്തരിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം.

കഴിഞ്ഞ ദിവസം വണ്ടൂരില്‍ ഫുട്ബാള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.

ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്. ഇവിടെ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

മുന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് നടക്കും.സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

450 ലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മാമുക്കോയ നാല് തമിഴ് ചിത്രങ്ങളിലും ഒരു ഫ്രഞ്ച് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു. (ഇന്നത്തെ ചിന്താവിഷയം).



Other News in this category



4malayalees Recommends