മാമുക്കോയ അഭിനയിക്കുന്നതായി തോന്നിയിട്ടില്ല ; അനുസ്മരിച്ച് ജയറാം

മാമുക്കോയ അഭിനയിക്കുന്നതായി തോന്നിയിട്ടില്ല ; അനുസ്മരിച്ച് ജയറാം
ഒരുപാട് സിനിമകളില്‍ ഒപ്പം അഭിനയിച്ച മാമുക്കോയ ഇതുവരെ അഭിനയിക്കുന്നതായി തോന്നിയിട്ടില്ലെന്ന് ജയറാം. ഓരോ വേഷവും അതുപോലെ പകര്‍ന്നാടിയ പ്രതിഭാശാലിയാണ് അദ്ദേഹം. ഓരോ റോളും അദ്ദേഹം ചെയ്യുമ്പോള്‍ അതുപോലൊരു ആളുണ്ടെന്ന് തോന്നിപ്പോകുമെന്നും ജയറാം പറഞ്ഞു.

35 വര്‍ഷത്തെ സൗഹൃദമാണ് തമ്മിലുള്ളത്. ധ്വനി എന്ന സിനിയുടെ ഷൂട്ടിങ്ങിന് പോകുമ്പോഴാണ് കോഴിക്കോട് വച്ച് മാമുക്കോയയെ പരിചയപ്പെടുന്നത്. മഴവില്‍ക്കാവടിയിലേയും സന്ദേശത്തിലേയും കഥാപാത്രം തന്നെ അദ്ദേഹത്തിന്റെ അഭിനയത്തിലെ മികച്ച ഓര്‍മ്മകളാണ്. മലയാള സിനിമയ്ക്ക് തീരാ നഷ്ടം. വലിയ വേദനയുണ്ടാക്കുന്ന വിയോഗമെന്ന് ജയറാം പറഞ്ഞു.

Other News in this category



4malayalees Recommends