നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അത് അവഗണനയല്ല'; ലളിതശ്രീ

നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അത് അവഗണനയല്ല'; ലളിതശ്രീ
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി ലളിതശ്രീ. 'അമ്മ' സംഘടന ഒരു താരങ്ങളെയും തരംതിരിച്ചു കാണാറില്ലെന്നും എല്ലാവരുടെയും പ്രതിനിധിയായാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും ലളിതശ്രീ പറഞ്ഞു. നാളെ താന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു, അതുകൊണ്ടു മാത്രം അവഗണിച്ചു എന്ന് പറയാമോ എന്നും നടി ചോദിക്കുന്നു. ''വളരെ ഖേദപൂര്‍വമാണ് ഞാന്‍ ഇക്കാര്യം അറിയിക്കുന്നത്. ഓണ്‍ലൈന്‍ മീഡിയയില്‍ മാമുക്കോയ മരിച്ചിട്ട് ആരും പോയില്ല, നടിനടന്മാര്‍ വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആരും എത്തിയില്ല, മരിക്കുന്നതു കൊച്ചിയില്‍ ആയിരുന്നെങ്കില്‍ എന്നൊക്കെ വായില്‍ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയില്‍ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല എന്ന് ശക്തമായ ഭാഷയില്‍ പറയുന്നു. ഞാന്‍ ആ സംഘടനയില്‍പ്പെട്ട ആളാണ്. ഇടവേള ബാബു പോയിരുന്നു. ഇടവേള ബാബു 'അമ്മ' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആണ്. അദ്ദേഹം ചെല്ലുന്നതുതന്നെ 'അമ്മ' സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്.

പിന്നെ സൂപ്പര്‍ സ്റ്റാറുകള്‍ എത്തിയില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. വെറുതെ ഒരു ക്യാമറ കിട്ടിയാല്‍ വല്ലതും വിളിച്ചു പറഞ്ഞാല്‍ ഓണ്‍ലൈനില്‍ വൈറല്‍ ആവാം എന്ന വ്യാമോഹമാണ് ഇതുപോലുള്ള പ്രചരണങ്ങള്‍ക്കു പിന്നില്‍. പിന്നെ ഒരു കാര്യം ശക്തമായി പറയുന്നു. സൂപ്പര്‍ സ്റ്റാര്‍സിനുള്ള ആരാധകര്‍ ഇതു കണ്ടു അവരെ തെറ്റിദ്ധരിക്കില്ലെന്നു തീര്‍ച്ച. എന്തിനും ഏതിനും 'അമ്മ' എന്ന സംഘടനയുടെ മെക്കിട്ടു കേറല്‍ അവസാനിപ്പിക്കുക. നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക,'' ലളിതശ്രീ പറഞ്ഞു.

Other News in this category



4malayalees Recommends