35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും
ജപ്പാനില്‍ വച്ച് 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം.'ഫ്രം ടോക്കിയോ വിത്ത് ലൗവ്' എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്‌നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ ചിത്രത്തോടൊപ്പം കുറിച്ചു. ഇന്നലെയായിരുന്നു വിവാഹ വാര്‍ഷികം.മോഹന്‍ലാലിന്റെ സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

'പ്രിയപ്പെട്ട ലാല്‍ സാറിനും സുചി ചേച്ചിക്കും വിവാഹ വാര്‍ഷികത്തില്‍ എന്റെയും കുടുംബത്തിന്റെയും ആശംസകള്‍. ആയുരാരോഗ്യവും പ്രാര്‍ത്ഥനയും നേരുന്നു', ആന്റണി പറഞ്ഞു.

1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിര്‍മ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര.

Other News in this category



4malayalees Recommends