അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു; ഖേദം പ്രകടിപ്പിക്കുന്നു; കാസര്‍കോട്ടെ ഷൂട്ടിംഗ് മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമായതിനാല്‍ എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് രഞ്ജിത്ത്

അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു; ഖേദം പ്രകടിപ്പിക്കുന്നു; കാസര്‍കോട്ടെ ഷൂട്ടിംഗ് മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമായതിനാല്‍ എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് രഞ്ജിത്ത്
സിനിമാസംഘടനകളുടെ യോഗത്തിന് പിന്നാലെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാസര്‍കോട് വിരുദ്ധ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്.

കാസര്‍കോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. 'കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്.'

'എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസര്‍ഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.' എന്നാണ് രഞ്ജിത് ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം രഞ്ജിത് വിവാദ പരാമര്‍ശം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരെ വിലക്കുകയും യുവതാരങ്ങള്‍ക്ക് ഇടയില്‍ മയക്കുമുന്ന് ഉപയോഗം കൂടുതലാണെന്ന് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെയാണ് രഞ്ജിത് വിവാദ പരാമര്‍ശം നടത്തിയത്.




Other News in this category



4malayalees Recommends