സാമന്തയ്ക്ക് ഇപ്പോള്‍ 20 വയസ്സല്ല, ഗ്ലാമര്‍ കാലം അവസാനിച്ചു, സഹനടിയുടെ വേഷങ്ങളിലേക്ക് മാറണം; നടിക്കെതിരെ വീണ്ടും നിര്‍മ്മാതാവ്

സാമന്തയ്ക്ക് ഇപ്പോള്‍ 20 വയസ്സല്ല, ഗ്ലാമര്‍ കാലം അവസാനിച്ചു, സഹനടിയുടെ വേഷങ്ങളിലേക്ക് മാറണം; നടിക്കെതിരെ വീണ്ടും നിര്‍മ്മാതാവ്
നടി സാമന്തയ്‌ക്കെതിരെ അടുത്തിടെയായിരുന്നു നിര്‍മ്മാതാവ് ചിട്ടിബാബു രംഗത്തെത്തിയത്. നായികയായുള്ള സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും ഇപ്പോള്‍ വില കുറഞ്ഞ സെന്റിമെന്‍സ് കാണിച്ച് സിനിമ പ്രമോട്ട് ചെയ്യുകയാണെന്നുമായിരുന്നു ചിട്ടിബാബുവിന്റെ വിമര്‍ശനം.

ചിട്ടിബാബുവിന് നേരിട്ട് മറുപടി നല്‍കാതെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പരിഹാസ പോസ്റ്റ് ഇട്ടിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ക്ക് ചെവിയില്‍ രോമം വളരുന്നത് എന്ന ചോദ്യവും അതിനുള്ള ഗൂഗിള്‍ സെര്‍ച്ചുമായിരുന്നു സാമന്തയുടെ ഇന്‍സ്റ്റ സ്റ്റോറി. ഇത് ചെവിയില്‍ രോമമുള്ള ചിട്ടിബാബുവിനുള്ള മറുപടിയാണ് എന്നാണ് ആരാധകര്‍ കരുതുന്നത്.

ഇതോടെ സാമന്തയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചിട്ടിബാബു. സാമന്തയുടെ ഗ്ലാമര്‍ കാലം അവസാനിച്ചു കഴിഞ്ഞു, അവര്‍ ഇനി സഹനടിയുടെ വേഷത്തിലേക്ക് മാറണം എന്നാണ് നിര്‍മ്മാതാവ് പറഞ്ഞിരിക്കുന്നത്. കന്നഡ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സാമന്തയുടെ സോഷ്യല്‍ മീഡിയയിലെ മറുപടിയോട് പ്രതികരിച്ചാണ് ചിട്ടിബാബു സംസാരിച്ചത്. 'അവര്‍ എന്റെ ചെവിയിലെ രോമ വളര്‍ച്ചയോ മറ്റെന്തെങ്കിലുമോ ശ്രദ്ധിക്കുകയോ അതിനെ കുറിച്ച് പറയുന്നതോ എനിക്ക് പ്രശ്‌നമല്ല. സാമന്തയ്ക്ക് ഇപ്പോള്‍ 1820 വയസ്സല്ല, അവര്‍ക്ക് അത്യാവശ്യം പ്രായമുണ്ട്.'

'അതിനാല്‍ ശകുന്തളയെ അവതരിപ്പിക്കാന്‍ അവര്‍ അനുയോജ്യയല്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ്? സാമന്തയുടെ ഗ്ലാമര്‍ കാലം അവസാനിച്ചു. ഇനി അവര്‍ സഹനടിയുടെ വേഷങ്ങളിലേക്ക് മാറണം എന്നാണ് ചിട്ടിബാബു പറയുന്നത്. നിര്‍മ്മാതാവിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്.

Other News in this category



4malayalees Recommends