അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ പ്രശ്‌നം തോന്നിയിട്ടില്ല.. സത്യസന്ധമായ പരാതികള്‍ ലഭിച്ചിട്ടുണ്ടാകും: ധ്യാന്‍ ശ്രീനിവാസന്‍

അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ പ്രശ്‌നം തോന്നിയിട്ടില്ല.. സത്യസന്ധമായ പരാതികള്‍ ലഭിച്ചിട്ടുണ്ടാകും: ധ്യാന്‍ ശ്രീനിവാസന്‍
ഷെയ്ന്‍ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയതില്‍ പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനാഥ് ഭാസിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ധ്യാന്‍ പറയുന്നത്.

'ഷെയ്ന്‍ നിഗവുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതോണ്ട് അറിയത്തില്ല. ശ്രീനാഥ് ഭാസിയുമായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും പ്രോപ്പര്‍ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക.'

'കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികള്‍ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാണ്ട് പെട്ടൊന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികള്‍ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയില്‍ ഇടപെടാനോ ഒരു സംഘടനയും പോകില്ല.'

'സത്യസന്ധമായിട്ടുള്ള പരാതികള്‍ ആയിരിക്കാം' എന്നാണ് ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നത്.

Other News in this category



4malayalees Recommends