ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ പീറ്റര്‍ സമാധാനം കണ്ടെത്തി; മുന്‍ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് വനിതാ വിജയകുമാര്‍

ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ പീറ്റര്‍ സമാധാനം കണ്ടെത്തി; മുന്‍ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് വനിതാ വിജയകുമാര്‍
നടി വനിതാ വിജയകുമാറിന്റെ മുന്‍ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പീറ്ററിന് ആദരാഞ്ജലികള്‍ നേര്‍ന്ന് വനിത ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ സമാധാനം കണ്ടെത്തിയിരിക്കുന്നു. പീറ്റര്‍ നേരിട്ടത് വലിയ മാനസികാഘാതമാണെന്നും വനിത കുറിപ്പില്‍ പരാമര്‍ശിച്ചു.

2020 ലായിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തേതും പീറ്ററിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു. അതേ വര്‍ഷം തന്നെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വനിത പ്രഖ്യാപിച്ചിരുന്നു.

പീറ്റര്‍ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും പീറ്ററിന്റെ മുന്‍ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു.


Other News in this category



4malayalees Recommends