ദ കേരളാ സ്‌റ്റോറി' ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി, പത്ത് രംഗങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശം

ദ കേരളാ സ്‌റ്റോറി' ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി, പത്ത് രംഗങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശം
പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിബന്ധനയോടെ വിവാദ ചിത്ര ' ദ കേരളാ സ്‌റ്റോറി' ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായാണ് ഇക്കാര്യം പുറത്ത വിട്ടത്.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നുണ്ട്. കേരളത്തിലെ ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇന്ത്യന്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. ഈ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്.

കേരളത്തില്‍ നിന്നും കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ഇന്ത്യക്കകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഈ സിനിമ സംഘപരിവാറിന്റെ ഗൂഡാലോചനയാണെന്നാരോപിച്ചിരുന്നു.

Other News in this category



4malayalees Recommends