തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാന്‍ വിജയ് ; ലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെ ?

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാന്‍ വിജയ് ; ലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെ ?
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം അഭ്യൂഹങ്ങളായി തുടരുകയാണ്. ഇടയ്ക്കിടെ ഇത് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയാറുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞെങ്കിലും വിജയ് മക്കള്‍ ഈയക്കം എന്ന ആരാധക കൂട്ടായ്മയുടെ പാര്‍ട്ടി താരത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന സാധ്യതയെ കുറിച്ച് പഠിക്കാന്‍ സര്‍വേ വരെ വിജയ് മക്കള്‍ ഈയക്കം നടത്തിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് മക്കള്‍ ഈയക്കം. ലോക വിശപ്പുദിനം പ്രമാണിച്ച് തമിഴ്‌നാട്ടിലുടനീളം അശരണര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനാണ് സംഘടന ഒരുങ്ങിയിരിക്കുന്നത്.

മെയ് 28ന് ആണ് സംസ്ഥാനത്തുടനീളം സംഘടന ഭക്ഷണ വിതരണം നടത്തുക. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഞായറാഴ്ച രാവിലെ മുതല്‍ ഭക്ഷണം വിളമ്പും.

കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യ ഭക്ഷണം വിതരണമുണ്ടാകുമെന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്ലി എന്‍. ആനന്ദ് അറിയിച്ചു. ഒരു വര്‍ഷത്തിനകം വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്.


അതിന് മുമ്പായി ആരാധക സംഘടന ശക്തിപ്പെടുത്താനാണ് തീരുമാനം എന്നാണ് സൂചന. വിജയ്‌യെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചന നല്‍കുന്നതായിരുന്നു.

Other News in this category



4malayalees Recommends