'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ; 'ദ കേരള സ്‌റ്റോറി'ക്ക് എതിരെ കമല്‍ ഹാസന്‍

'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ; 'ദ കേരള സ്‌റ്റോറി'ക്ക് എതിരെ കമല്‍ ഹാസന്‍
വിവാദ ചിത്രമായ 'ദ കേരള സ്റ്റോറി'യെ കുറിച്ച് പ്രതികരിച്ച് കമല്‍ ഹാസന്‍. അബുദാബിയില്‍ പത്രസമ്മേളനത്തിനിടെ ചിത്രത്തെ സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന്‍ വിശേഷിപ്പിച്ചത്. ലോഗോയുടെ അടിയില്‍ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

'ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല' എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

Other News in this category



4malayalees Recommends