ആദ്യ ദിവസം ഷൈനിനെ കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു ; തുറന്നുപറഞ്ഞ് മംമ്ത

ആദ്യ ദിവസം ഷൈനിനെ കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു ; തുറന്നുപറഞ്ഞ് മംമ്ത
ഷൈന്‍ ടോം ചാക്കോയെ കുറിച്ച് തനിക്ക് മോശം ഇംപ്രഷനായിരുന്നുവെന്ന് മംമ്ത മോഹന്‍ദാസ്. ഷൈനും മംമ്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് 'ലൈവ്'. ചിത്രത്തിന്റെ സെറ്റിലുള്ള വിശേഷങ്ങളാണ് മംമ്ത ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ആദ്യത്തെ ദിവസം ഷൈന്‍ അണ്‍കണ്‍ട്രോളബിള്‍ ആയിരുന്നു. വളരെ എനര്‍ജിയായിരുന്നു. എന്തുകൊണ്ടാണ് എന്നൊന്നും ചോദിക്കണ്ട. എന്തോ ഭാഗ്യത്തിനാണ് തല ചുമരിനിടിച്ച് താഴെ വീഴാതിരുന്നത്. അന്നാണ് ആദ്യമായി ഷൈനിനെ കാണുന്നത്. അന്നത്തെ സീന്‍ ഒരുപാട് ടേക്ക് പോയി.

ഇടയ്ക്ക് ആരെങ്കിലും ആള്‍ക്കൊരു ചൊട്ട് കൊടുത്താല്‍ മതി. അപ്പോള്‍ ഉണര്‍ന്നോളും. ഷൈന്‍ തലയില്‍ ഒന്നും വയ്ക്കാറില്ല എന്നാണ് എനിക്ക് മനസിലായത്. വളരെ ഫ്‌ളൂയിഡ് ആണ്. ഒരു സീനില്‍ ഞങ്ങള്‍ ക്ഷമയോടെ നില്‍ക്കുകയാണെന്ന് ഷൈനിന് മനസിലായി.

ആ സീനില്‍ എനിക്കും ഫ്രണ്ടായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനും ആകെ കുറച്ച് വരികളേ ഉള്ളൂ. ഒപ്പം പ്രവര്‍ത്തിക്കുന്നത് വളരെ ഫണ്‍ ആയിരുന്നു. എന്നാല്‍ ആദ്യ ദിവസം ഷൈനിനെ കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു. പക്ഷെ പോകപ്പോകെ ഷൈനിനെ മനസിലായി എന്നാണ് മംമ്ത ഒരു അഭിമുഖത്തില്‍ പറയുന്നത്.

Other News in this category



4malayalees Recommends