പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിര്‍ത്തൂ, അപമാനിക്കപ്പെട്ടതു പോലെ തോന്നുന്നു ; ഭാര്യയുടെ വിമര്‍ശനത്തെ കുറിച്ച് മനോജ് ബാജ്‌പേയി

പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിര്‍ത്തൂ, അപമാനിക്കപ്പെട്ടതു പോലെ തോന്നുന്നു ; ഭാര്യയുടെ വിമര്‍ശനത്തെ കുറിച്ച് മനോജ് ബാജ്‌പേയി
തന്റെ ഒരു സിനിമ കണ്ടതിന് ശേഷം ഭാര്യ ഷബാന റാസയ്ക്ക് അപമാനിക്കപ്പെട്ടത് പോലെ തോന്നിയിരുന്നതായി നടന്‍ മനോജ് ബാജ്‌പേയി. 'പണത്തിന് വേണ്ടി ഇത്തരം സിനിമ ചെയ്യുന്നത് നിര്‍ത്തൂ' എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് മനോജ് ബാജ്‌പേയി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഷബാനയ്ക്ക് ഒപ്പം ആ സിനിമ കാണാന്‍ പോയപ്പോള്‍ തിയേറ്ററില്‍ തന്റെ പിന്നില്‍ ഇരുന്ന കുറച്ച് പെണ്‍കുട്ടികള്‍ തന്നെ കളിയാക്കുകയായിരുന്നു. അതൊരു മോശം സിനിമയായിരുന്നു. സിനിമ കഴിഞ്ഞ്, ചിത്രം ഇഷ്ടപ്പെട്ടോ എന്നു ഞാനവളോട് ചോദിച്ചു.

'പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിര്‍ത്തൂ. നിങ്ങള്‍ പണത്തിന് വേണ്ടി ഇത് ചെയ്തതില്‍ ഞാന്‍ നിരാശയാവുക മാത്രമല്ല, എനിക്ക് അപമാനിക്കപ്പെട്ടതു പോലെ തോന്നുന്നു. ദയവായി ഒരിക്കലും ഇങ്ങനെ ചെയ്യരുത്!' എന്ന് അവള്‍ പറഞ്ഞു.

'നിങ്ങള്‍ക്ക് കഥാപാത്രങ്ങളെ മിടുക്കോടെ അവതരിപ്പിക്കാനാവും, ദയവായി അവ തിരഞ്ഞെടുക്കുക, അല്ലാതെ ഈ സിനിമകളല്ല, മറ്റൊന്നും നിങ്ങള്‍ തെളിയിക്കേണ്ടതില്ല' എന്നാണ് ഭാര്യ പറഞ്ഞത്. അത് തനിക്ക് വലിയൊരു ഉപദേശമായി മാറിയിരുന്നു എന്നാണ് മനോജ് ബാജ്‌പേയി പറയുന്നത്.

Other News in this category



4malayalees Recommends