എവേയ്ക്ക് ലണ്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശനിയാഴ്ച ചിങ്ങ്‌ഫോഡില്‍

എവേയ്ക്ക് ലണ്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശനിയാഴ്ച ചിങ്ങ്‌ഫോഡില്‍
തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സെഹിയോന്‍ യുകെ ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും.

ജപമാലയോടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, സ്പിരിച്ചല്‍ ഷെയറിങ്, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ക്രൈസ്ത വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളുമായി പങ്കെടുക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു


കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്


ക്രൈസ്റ്റ് ദി കിങ് കാതലിക് പാരിഷ്


455 ചിങ്‌ഫോര്‍ഡ് റോഡ്


LONDON E4 8SP


അടുത്ത പട്ടണങ്ങളില്‍ നിന്നും കണ്‍വെന്‍ഷന് എത്തിചേരുവാനുള്ള ബസുകളുടെ നമ്പര്‍ ,34,97,215,375


സ്റ്റേഷന്‍ ; വാല്‍ത്സ്‌റ്റോ


സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്


ജോസ് ; 07886460571, ഏഞ്ചലിക ; 07468680150

Other News in this category



4malayalees Recommends