ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമശ്ലീഹായുടേയും സംയുക്ത തിരുനാള്‍ ആഘോഷം ജൂലൈ 1 ,2 തിയതികളില്‍

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമശ്ലീഹായുടേയും സംയുക്ത തിരുനാള്‍ ആഘോഷം ജൂലൈ 1 ,2 തിയതികളില്‍
ഗ്ലോസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മിഷന്‍ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹയുടേയും സംയുക്ത തിരുനാള്‍ ജൂലൈ 1, 2 തിയതികള്‍ മാറ്റ് സണ്‍ സെന്റ്. അഗസ്റ്റിന്‍ ദേവാലയത്തില്‍ വച്ച് നടത്തുന്നു. തിരു കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മദ്ധ്യസ്ഥം തേടി അനുഗ്രഹീതരാകാന്‍ ഏവരേയും ക്ഷണിക്കുന്നതായി മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ ജിബിന്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്തും ആന്റണി ജെയിംസും അറിയിച്ചു


തിരുനാള്‍ കര്‍മ്മങ്ങള്‍ ജൂലൈ 1 ശനിയാഴ്ച 9.30ന് കൊടികയറും . തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.


ജൂലൈ 2 ഞായറാഴ്ച 2.45ന് തിരു സ്വരൂപ പ്രതിഷ്ഠ


മൂന്നു മണിക്ക് റവ ഫാ ടോണി പഴയകളം CST നയിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന


4.45ന് ലദീഞ്ഞ്. പിന്നീട് വിശ്വാസികള്‍ ചേര്‍ന്നുള്ള പ്രദക്ഷിണം.


തിരുനാള്‍ ദിനത്തില്‍ കഴുന്ന് എടുക്കുന്നതിനും അടിമ വെയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.


വാര്‍ത്ത : ജെഗി ജോസഫ്




Other News in this category



4malayalees Recommends