കെയര്‍ഗിവര്‍ പൈലറ്റ് പ്രോഗ്രാം ആപ്ലിക്കേഷനുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഐആര്‍സിസി; ഹോം ചൈല്‍ഡ്‌കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് പ്രോഗ്രാമുകളുടെ ക്യാപ്പ് പുനര്‍നിശ്ചയിക്കുന്നു

രണ്ട് കെയര്‍ഗിവര്‍ പൈലറ്റ് പ്രോഗ്രാമുകളിലേക്ക് ഐആര്‍സിസി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഹോം ചൈല്‍ഡ്‌കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നീ പ്രോഗ്രാമുകളിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഡയറക്ട് ടു പെര്‍മനന്റ് റസിഡന്‍സ് കാറ്റഗറിയിലാണ് ഈ അപേക്ഷ സ്വീകരിക്കുക.

കെയറര്‍ ജോലിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് ഈ പ്രോഗ്രാമുകള്‍. 2019-ല്‍ ആരംഭിച്ച പൈലറ്റ് പ്രോഗ്രാമുകള്‍ 2024 ജൂണ്‍ 17ന് അവസാനിക്കും. 2022-ല്‍ ഏകദേശം 1100 കെയര്‍ഗിവേഴ്‌സിനെ വരവേല്‍ക്കുകയും, ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പെര്‍മനന്റ് റസിഡന്റ്‌സായി മാറുകയും ചെയ്തു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് അപേക്ഷിക്കാനാണ് ഐആര്‍സിസി ഉപദേശിക്കുന്നത്. ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ് സ്‌കീമില്‍ 1000 എന്നതായിരുന്നു 2023-ലെ ക്യാപ്പ്. ഇത് ഏപ്രില്‍ 14ന് തന്നെ എത്തിച്ചേര്‍ന്നെങ്കിലും ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് സ്‌കീമില്‍ ഇപ്പോഴും ഒഴിവുണ്ട്.
Other News in this category

4malayalees Recommends