കാത്തലിക് സ്‌കൂളുകള്‍ കീഴില്‍ 200 തദ്ദേശീയ കുട്ടികളെ കുഴിച്ചിട്ടെന്ന പ്രചരണം; കാനഡയില്‍ കത്തിക്കുകയോ, നശിപ്പിക്കുകയോ ചെയ്തത് നൂറോളം പള്ളികള്‍

കാത്തലിക് സ്‌കൂളുകള്‍ കീഴില്‍ 200 തദ്ദേശീയ കുട്ടികളെ കുഴിച്ചിട്ടെന്ന പ്രചരണം; കാനഡയില്‍ കത്തിക്കുകയോ, നശിപ്പിക്കുകയോ ചെയ്തത് നൂറോളം പള്ളികള്‍
സ്വദേശികളായ അമേരിക്കന്‍ കുട്ടികളുടെ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്ത പടര്‍ന്നതോടെ കാനഡയില്‍ നൂളോളം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ അക്രമം. തദ്ദേശീയരായ കുട്ടികളുടെ കുഴിമാടകള്‍ കണ്ടതായുള്ള പ്രചരണമാണ് പ്രതികാര നടപടികള്‍ക്ക് വഴിയൊരുക്കിയത്.

2021-ലാണ് സസ്‌കാചെവാനില്‍ തദ്ദേശീയരായ കുട്ടികളുടെ 751 കുഴിമാടങ്ങള്‍ മാരിവല്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് താഴെ കണ്ടെത്തിയതായി പ്രചരണം തുടങ്ങിയത്. ബ്രിട്ടീഷ് കൊളംബിയയില്‍ മറ്റൊരു സ്‌കൂളിന്റെ കീഴില്‍ നിന്നും 215 കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഇത്.

ക്രിസ്ത്യന്‍ പള്ളികള്‍ നടത്തിയിരുന്ന സ്‌കൂളുകളായിരുന്നു ഇതില്‍ ഭൂരിഭാഗവും. കാത്തലിക്ക് നടത്തിയിരുന്ന സ്‌കൂളുകള്‍ തദ്ദേശീയ സംസ്‌കാരം തകര്‍ത്ത് കുട്ടികളെ കനേഡിയന്‍ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചവയായിരുന്നു.

എന്നാല്‍ ഇതിന് ശേഷം നടത്തിയ ഖനനത്തില്‍ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കൂട്ട കുഴിമാടങ്ങള്‍ കണ്ടെന്ന അവകാശവാദം പെരുപ്പിച്ചതാണെന്ന് വിദഗ്ധര്‍ വിധിയെഴുതി. ഇതിനിടെ 96-ഓളം പള്ളികളാണ് കത്തിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. 'കുട്ടികള്‍ എവിടെ' എന്ന ചോദ്യവും പല ഭാഗത്തും എഴുതിയിടുന്നുണ്ട്.
Other News in this category



4malayalees Recommends