വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് പരിധി ഏര്‍പ്പെടുത്താന്‍ കാനഡ; ഹൗസിംഗ് പ്രതിസന്ധി കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ നടപടി ഉണ്ടാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി; വാടക വര്‍ദ്ധിച്ചത് 22%

വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് പരിധി ഏര്‍പ്പെടുത്താന്‍ കാനഡ; ഹൗസിംഗ് പ്രതിസന്ധി കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ നടപടി ഉണ്ടാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി; വാടക വര്‍ദ്ധിച്ചത് 22%
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രധാന കേന്ദ്രമാണ് കാനഡ. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പരിധി ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍ കാനഡ. രാജ്യത്ത് ഹൗസിംഗ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കുടിയേറ്റ വിദ്യാര്‍ത്ഥികളെ നിയന്ത്രിച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമം വരുന്നത്.

സിസ്റ്റം പൂര്‍ണ്ണമായി നിയന്ത്രണം വിട്ട സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ പറഞ്ഞു. ഏകദേശം ഒരു മില്ല്യണ്‍ വിദ്യാര്‍ത്ഥികളാണ് 2023-ല്‍ കാനഡയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്.

അതേസമയം കാനഡയില്‍ താമസിക്കുന്നവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാടകയില്‍ 22% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഹൗസിംഗ് ക്ഷാമത്തിന്റെ ചുവടുപിടിച്ചാണ് ഈ പ്രതിസന്ധി രൂക്ഷമാകുന്നത്. ഹൗസിംഗ് ഡിമാന്‍ഡ് കുറയ്ക്കാന്‍ ഒരു ക്യാപ്പ് അനിവാര്യമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞു. എന്നാല്‍ എത്രത്തോളം കുറയ്ക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കാനഡയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് കൊണ്ട് മാത്രം ഹൗസിംഗ് പ്രതിസന്ധി ഒഴിയാന്‍ പോകുന്നില്ലെന്നും മില്ലര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളുടെ ലഭ്യത കുറയുന്നതും, താങ്ങാന്‍ പറ്റാത്ത സാഹചര്യങ്ങളും, ഉയരുന്ന പലിശ നിരക്കുകളും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

'ആളുകളെ കൊണ്ട് വരുമ്പോള്‍ വീടുകളും പണിത് വെയ്ക്കണം. പക്ഷെ ഇപ്പോള്‍ ആവശ്യത്തിന് നിര്‍മ്മാണങ്ങള്‍ നടക്കുന്നില്ല', പ്രതിപക്ഷ നേതാവ് പിയേറി പോളിവര്‍ വ്യക്തമാക്കി. അഡ്മിഷനുകള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തുന്നത് കനേഡിയന്‍ കോളേജുകള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ക്കും വെല്ലുവിളിയാകും. പ്രത്യേകിച്ചും വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന ഉയര്‍ന്ന ഫീസാണ് ഇവരുടെ പ്രധാന ആശ്രയം.
Other News in this category



4malayalees Recommends