സന്ദര്‍ശക വീസയിലെത്തി തൊഴില്‍ വീസയിലേക്ക് മാറുന്ന രീതി തടയാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദിഷ്ട നിയമം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ പാര്‍ലമെന്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴില്‍ ശക്തിയെ ശക്തിപ്പെടുത്തുക, ബഹ്‌റൈന്‍ പൗരന്മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുക എന്നീ വിഷയങ്ങള്‍ കണക്കിലെടുത്താണ് സന്ദര്‍ശക വീസകള്‍ തൊഴില്‍ വീസയിലേക്ക് മാറുന്നത് തടയാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്.