ഒറ്റ വിസയില്‍ എല്ലാ അറബ് രാജ്യങ്ങളും സന്ദര്‍ശിക്കാം
നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസയുമായി അറബ് രാജ്യങ്ങള്‍. ഒറ്റ വിസയില്‍ എല്ലാ അറബ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ബിസിനസ് വിസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി.
വിസ നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും ഇല്ലാതെ നിക്ഷേപകര്‍ക്ക് എല്ലാ അറബ് രാജ്യങ്ങളിലേക്കും എപ്പോഴും സഞ്ചരിക്കാന്‍ ഇതിലൂടെ സാധിക്കും. നിക്ഷേപകര്‍ക്ക് സ്വതന്ത്ര സഞ്ചാരവും മൂലധനം മാറ്റുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
വൈറ്റ് ലിസ്റ്റ് വിസ ലഭിക്കുന്ന നിക്ഷേപകര്‍ക്ക് ഓരോ തവണയും പ്രവേശിക്കുമ്പോള്‍ പ്രവേശന വിസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. അറബ് ബിസിനസുകാര്‍ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുക. അഞ്ചു വര്‍ഷത്തേക്ക് ഏതെങ്കിലും അറബ് രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ വൈറ്റ് ലിസ്റ്റ് വിസ അനുവദിക്കും.