കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം
കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകള്‍ ദീപ്തി ജോമേഷ് ആണ് മരിച്ചത്.

മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കുവൈത്തിലെ അല്‍ സലാം ആശുപത്രിയില്‍ നേഴ്‌സായിരുന്നു ദീപ്തി. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.

ആശുപത്രിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ ദീപ്തിയെ വാഹനമിടിക്കുകയായിരുന്നു. ദീപ്തിയുടെ ഭര്‍ത്താവ് ജോമേഷ് വെളിയത്ത് ജോസഫ് കുവൈത്ത് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനാണ്.

സഹോദരന്‍, ദീക്ഷിത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Other News in this category



4malayalees Recommends