ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി സൗദി

ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി സൗദി
സൗദി അറേബ്യ ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം 119 രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റി അയച്ചു.

2023 ല്‍ 146.2 കോടി റായാലിന്റെ ഈന്തപ്പഴമാണ് കയറ്റി അയച്ചത്.2022ല്‍ ഈന്തപ്പഴ കയറ്റുമതി 128 കോടി റിയാലായിരുന്നു. എട്ടു വര്‍ഷത്തിനിടെ ഈന്തപ്പഴ കയറ്റുമതി 152.5 ശതമാനം വര്‍ധിച്ചു. 2016 ല്‍ 57.9 കോടി റിയാലിന്റെ ഈന്തപ്പഴമാണ് കയറ്റി അയച്ചിരുന്നത്. എട്ടുവര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 12.3 ശതമാനം വളര്‍ച്ച ഈന്തപ്പഴ കയറ്റുമതിയില്‍ രേഖപ്പെടുത്തി.

Other News in this category



4malayalees Recommends