കര്‍ശന പരിശോധന; നിയമം ലംഘിച്ചാല്‍ ഒരാഴ്ചക്കിടെ 14,955 പ്രവാസികള്‍ അറസ്റ്റില്‍

കര്‍ശന പരിശോധന; നിയമം ലംഘിച്ചാല്‍ ഒരാഴ്ചക്കിടെ 14,955 പ്രവാസികള്‍ അറസ്റ്റില്‍
സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കര്‍ശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാവകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 14,955 വിദേശികളാണ് അറസ്റ്റിലായത്. 9,080 ഇഖാമ നിയമലംഘകരും 3,088 അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും 2,787 തൊഴില്‍ നിയമലംഘകരുമാണ് പിടിയിലായത്.

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 849 ആയി. ഇവരില്‍ 42 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിര്‍ത്തി വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 99 പേരെ സുരക്ഷാ വകുപ്പ് പിടികൂടി.

കുറ്റങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ മക്ക, റിയാദ് മേഖലയിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവര്‍ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Other News in this category



4malayalees Recommends